ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ പോലീസ് എഫ്ഐഐറിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. അണ്ണാ സർവകലാശാല ക്യാംപസ്സിനുള്ളിൽ രണ്ടാം വർഷം എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ബലാത്സഗം ചെയപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ ആണ് അവധിക്കാല ബെഞ്ചിന്‍റെ ഉത്തരവ്.
സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെയും സർവകലാശാലയ്ക്കെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന ഭാഷയിൽ വനിത പോലീസ് സ്റ്റേഷനിൽ തയാറാക്കിയ എഫ്ഐആർ ഞെട്ടിക്കുന്നതും അപലപനീയവും ആണെന്ന് നിരീക്ഷിച്ച ഹൈക്കോടതി വനിത ഐപിഎസ്സുകാർ ഉൾപ്പെട്ട പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നും നിര്‍ദേശിച്ചു. എഫ്ഐആർ ചോർന്ന സംഭവത്തിൽ പ്രത്യേകം അന്വേഷണം വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
എഫ്ഐആർ ചോർന്നതിലൂടെ പെൺകുട്ടിക്കുണ്ടായ മാനഹാനിയും മനോവിഷമവും കണക്കിലെടുത്ത് സർക്കാർ 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എഫ്ഐആർ ചോരാൻ കാരണക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് വേണം ഈ തുക ഈടാക്കാൻ.
Discussion about this post