എഐ സാങ്കേതിക വിദ്യയുടെ നിരവധി ഗുണങ്ങള്‍ ഒന്നിന് പുറകേ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങുന്നതിന് മുമ്പുതന്നെ രോഗം കണ്ടെത്താന്‍ എഐ സാങ്കേതികവിദ്യ. ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന അവസ്ഥ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വികസിപ്പിച്ചത്.
ഇംഗ്ലണ്ടിലെ ലീഡ്സ് സര്‍വകലാശാലയും ലീഡ്സ് ടീച്ചിങ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റും ചേര്‍ന്നാണ് എഐ അടിസ്ഥാനപ്പെടുത്തിയ രോഗനിര്‍ണയ സംവിധാനം വികസിപ്പിച്ചത്. രക്തം കട്ടപിടിക്കുക, ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റ് സങ്കീര്‍ണതകള്‍ തുടങ്ങിയവയ്ക്ക് ഇടയാക്കുന്ന ആരോഗ്യപ്രശ്നമാണ് ഏട്രിയല്‍ ഫൈബ്രിലേഷന്‍.
പുതിയ സാങ്കേതിക വിദ്യ വഴി രോഗം വരാനുള്ള സാധ്യത നേരത്തെ കണ്ടെത്താന്‍ സാധിക്കും. അതിനനുസരിച്ച് തുടര്‍പരിശോധനകള്‍ നടത്തിയാല്‍ പെട്ടെന്നുള്ള പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയാക്കാനാകും. പ്രായം, ലിംഗം, വംശം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിശോധിച്ചാണ് ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഒരാള്‍ക്ക് വരാന്‍ സാധ്യതയുണ്ടോയെന്ന് കണ്ടെത്തുക.
സാധാരണയായി ഹൃദയാഘാതം സംഭവിച്ചതിന് ശേഷം മാത്രമേ ചിലപ്പോള്‍ ഈ രോഗം തിരിച്ചറിയാന്‍ സാധിക്കു. എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെ വരവോടെ ഈ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാകുമെന്നതാണ് പുതിയ കണ്ടുപിടിത്തത്തിന്റെ നേട്ടം.
Discussion about this post