ഡിജിറ്റല്‍ അറസ്റ്റിന് ശ്രമിച്ച തട്ടിപ്പുകാരനെ നായക്കുട്ടിയെ കാണിച്ച് തിരിച്ചു പറ്റിച്ചിരിക്കുകയാണ് മുംബൈ സ്വദേശിയായ യുവാവ്. വീഡിയോ കോളിനിടെ മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് നായക്കുട്ടിയെ ക്യാമറയുടെ മുന്നില്‍ നിര്‍ത്തി യുവാവ് മറുപടി നല്‍കിയത്. അന്ധേരി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ എന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരനാണ് യുവാവിനോട് മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടത്.
ഇതിന് പിന്നാലെ നായക്കുട്ടിയെ ഉയര്‍ത്തി കാണിച്ച യുവാവ് താന്‍ ക്യമാറയ്ക്ക് മുന്നിലുണ്ടെന്നും പറഞ്ഞോളൂവെന്നും വിളിച്ചുപറയുകയും ചെയ്തു. ഇതോടെ പിടിക്കപ്പെട്ടെന്ന് മനസിലായ തട്ടിപ്പുകാരന്‍ ചിരിച്ചുകൊണ്ട് ഫോണ്‍ കട്ട് ചെയ്ത് പോവുകയായിരുന്നു. ‘ഹേയ് ഓഫീസര്‍, ഫേക്ക് യൂണിഫോം’ എന്ന് വിളിച്ച് തട്ടിപ്പുകാരനെ ഈ യുവാവ് കണക്കിന് പരിഹസിക്കുകയും ചെയ്യുന്നുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ യുവാവിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. യുവാവിന്റെ അവസരോചിതമായ ഇടപെടലിനെയാണ് ഏവരും അഭിനന്ദിക്കുന്നത്.
View this post on Instagram









Discussion about this post