ന്യൂഡൽഹി: വിദേശകാര്യ മന്ത്രി (EAM) ഡോ. എസ്. ജയശങ്കർ 2024 ഡിസംബർ 30 മുതൽ 2025 ജനുവരി 1 വരെ ഖത്തറിൽ ഔദ്യോഗിക സന്ദർശനം നടത്തും. തൻ്റെ യാത്രയ്ക്കിടെ ഡോ. ജയശങ്കർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ എച്ച്.ഇ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി കൂടിക്കാഴ്ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചർച്ച ചെയ്യുക, ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യലക്ഷ്യം.
നേരത്തെ ഡിസംബർ 7 ന് എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രിയെ കാണുകയും ഗാസയിലെയും സിറിയയിലെയും ഉഭയകക്ഷി ബന്ധങ്ങളെയും സംഭവവികാസങ്ങളെയും കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രി കൂടിയായ അൽതാനിയുടെ ക്ഷണപ്രകാരം ദോഹ ഫോറത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ജയശങ്കർ ദോഹ സന്ദർശിച്ചത്.
വ്യാപാരം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യയും ഖത്തറും ഇന്ന് നല്ല ബന്ധമാണ്. കൂടാതെ, വ്യാപാരം, നിക്ഷേപം, ഊർജം, സുരക്ഷ, സാംസ്കാരിക ബന്ധങ്ങൾ വരെ ഉൾപ്പെടുന്ന നിരവധി വിഷയങ്ങളിൽ ഇന്ത്യയുടേയും ഖത്തർ ന്റെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ചകൾ നടക്കും.
Discussion about this post