എങ്ങനെയെങ്കിലും സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് പലരും നോക്കുന്നത്. ഇപ്പോഴിതാ അതിന് വേണ്ടി ചെയ്ത ഒരു വിചിത്രമായ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റീല്‍ ചിത്രീകരണത്തിനായി ഹൈവേയില്‍ തീയിടുകയാണ് ഒരു യുവാവ് ചെയ്തത്.
ഉത്തര്‍ പ്രദേശിലെ ഫത്തേപൂരില്‍ ഷെയ്ഖ് ബിലാല്‍ എന്ന യുവാവാണ് ഹൈവേയില്‍ പെട്രോള്‍ ഒഴിച്ച് 2024 എന്ന് എഴുതി തീ കൊളുത്തിയത്. ആക്ഷന്‍ സിനിമകളുടെ മാതൃകയില്‍ തീ കത്തിച്ച ശേഷം അഭിമാനത്തോടെ അതിന് മുന്നില്‍ നില്‍ക്കുന്ന യുവാവിന്റെ വീഡിയോ ആണ് ചിത്രീകരിച്ചത്.
ഈ സംഭവം ഓണ്‍ലൈനില്‍ വളരെ ചര്‍ച്ചയാവുകയും പൊലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തതോടെ ബിലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
പ്രശസ്തിയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഇന്നത്തെ തലമുറ മടിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ഇതില്‍ ആശങ്കയും ഇവര്‍ പങ്കുവെക്കുന്നുണ്ട്. ധാരാളം ആളുകളാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. ഇതൊക്കെ മോശം പ്രവര്‍ത്തിയാണെന്നും തക്ക ശിക്ഷ തന്നെ ലഭിക്കണമെന്നും ആളുകള്‍ അഭിപ്രായം പറയുന്നുണ്ട്.
शेख बिलाल नाम के इस शख्स ने नेशनल हाईवे-2 पर थार गाड़ी के सामने खड़े होकर फतेहपुर उप्र में हाईवे पर पेट्रोल डालकर सड़क पर आग लगा दी।@dgpup @Uppolice @uptrafficpolice @ADGZonPrayagraj @igrangealld @fatehpurpolice कृपया संज्ञान लें 🙏 pic.twitter.com/LEtCIUoHg4
— दिगम्बर सत्यव्रत (@DSatyavrata) December 28, 2024
Discussion about this post