ഫാഷന്‍ രംഗത്ത് പല വിചിത്രമായ ട്രെന്‍ഡുകളും ഉയര്‍ന്നുവരാറുണ്ട്. അതെല്ലാം വലിയ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ യുഎസ്സില്‍ നിന്നുള്ള അതുപോലൊരു രസകരമായ കാഴ്ചയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
വേറൊന്നുമല്ല ഇന്ത്യയിലെ അരിസഞ്ചിയാണ് താരം. നമുക്ക് പുറത്തുകൊണ്ടുനടക്കാന്‍ അത്ര ഇഷഷ്ടമല്ലാത്ത ഈ സഞ്ചി യുഎസില്‍ ഒരു താരമായിരിക്കുകയാണ്.യുഎസ്സില്‍ ഒരു യുവതി അങ്ങനെ ഒരു സഞ്ചിയുമെടുത്ത് സലൂണില്‍ പോയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം യൂസറായ അമാന്‍ഡ ജോണ്‍ മംഗലത്തിലാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. “അമേരിക്കയിലെ ഇപ്പോഴത്തെ ട്രെന്‍ഡ് എന്താണെന്ന് നിങ്ങള്‍ കാണണം. നിങ്ങള്‍ക്കാവട്ടെ അത് എളുപ്പത്തില്‍ ലഭിക്കും. ഈ ട്രെന്‍ഡ് കുറഞ്ഞ വിലയ്ക്ക് തന്നെ ഇന്ത്യയില്‍ എളുപ്പത്തില്‍ ലഭിക്കും’ എന്നും അമാന്‍ഡ വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്.
അമാന്‍ഡ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ഒരു യുവതി ബസുമതി റൈസ് ബാഗും തോളിലിട്ട് സലൂണില്‍ നില്‍ക്കുന്ന ചിത്രം കാണാം. നിരവധിപ്പേരാണ് രസകരമായ കമന്റുകള്‍ ഈ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. ‘ബസുമതി അരിയുടെ ബാഗുണ്ടാവുമ്പോള്‍ ആര്‍ക്ക് വേണം ഗൂച്ചി ബാഗ്’ എന്നായിരുന്നു ഒരാളുടെ കമന്റ്.
Discussion about this post