ദക്ഷിണകൊറിയയില്‍ ഇപ്പോഴും ടാറ്റൂ നിയമവിരുദ്ധമാണ്. 2022-ല്‍ ദക്ഷിണ കൊറിയയിലെ ടാറ്റൂ കലാകാരന്മാരില്‍ ഒരാളായ ഡോയ് കൊറിയന്‍ നടിക്ക് ടാറ്റൂ ചെയ്തു നല്‍കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ കിം ഡോ-യൂക്കില്‍ നിന്ന് അഞ്ച് ദശലക്ഷം ഡോളര്‍ പിഴ ഈടാക്കിയിരുന്നു. ഇത്തരത്തില്‍ ടാറ്റൂ ചെയ്യുന്നത് രാജ്യത്ത് നിയമവിരുദ്ധമായതിനാലാണ് ഇയാള്‍ക്കെതിരെ കേസ് എടുക്കുകയും പിഴ ചുമത്തുകയും ചെയ്തത്.
പച്ചകുത്തുന്നത് നിയമത്തിന് വലിയ എതിരല്ലെങ്കിലും രാജ്യത്ത് ഇത് ഒരു മെഡിക്കല്‍ നടപടിക്രമമായി അംഗീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ലൈസന്‍സുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമേ ടാറ്റൂ ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുള്ളൂ. 1992 മുതല്‍ ദക്ഷിണ കൊറിയയില്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ അല്ലാത്തവര്‍ പച്ചകുത്തുന്നത് നിയമവിരുദ്ധമാണ്. ടാറ്റൂ മഷിയും സൂചിയും മൂലമുണ്ടാകുന്ന അണുബാധയുടെ അപകടസാധ്യത ചൂണ്ടിക്കാട്ടി ദക്ഷിണ കൊറിയയിലെ സുപ്രീം കോടതിയാണ് ഇങ്ങനെയൊരു ഉത്തരവ് പ്രകടിപ്പിച്ചത്. നിയമം പാലിക്കാതെ ആരെങ്കിലും ഇത്തരത്തില്‍ ടാറ്റൂ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ജയില്‍ ശിക്ഷയോ കനത്ത പിഴയോ ലഭിക്കും.
അതേസമയം, 17-ആം നൂറ്റാണ്ടുകളില്‍ കുറ്റവാളികള്‍ക്ക് നല്‍കുന്ന ശിക്ഷയുടെ രൂപമായിരുന്നു ടാററൂകള്‍ എന്നാല്‍ ഇന്ന് സ്ഥിതി മാറി ടാറ്റു കുത്തുന്നത് യുവജനങ്ങള്‍ക്കിടയില്‍ പ്രിയമാണ്. 2022-ല്‍ ബിസിനസ് ഇന്‍സൈഡര്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് കുറഞ്ഞത് ദശലക്ഷം ആളുകള്‍ക്കെങ്കിലും നിലവില്‍ ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് കൊറിയ ടാറ്റൂ അസോസിയേഷന്‍ കണക്കാക്കുന്നു.
Discussion about this post