ഖമ്മം: തെലങ്കാനയില്‍ എട്ട് മാവോയിസ്റ്റുകളെ മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡ് വധിച്ചു. തെലങ്കാന -ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ വധിച്ചത്. സി.പി.ഐ മാവോയിസ്റ്റ് സംസ്ഥാന സെക്രട്ടറി ഹരിഭൂഷണ്‍, ഡിവിഷണല്‍ കമാന്റര്‍ ലച്ചണ്ണ എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായാണ് സൂചന.
കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര് സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഒരു എ.കെ.47, രണ്ട് എസ്.എല്‍.ആര്, 303 റൈഫിളുകള്‍ എന്നിവ പിടിച്ചെടുത്തു.
അതേ സമയം ഒഡീഷ അതിര്‍ത്തിയില്‍ വിശാഖപട്ടണം, കിഴക്കന്‍ ഗോദാവരി ജില്ലകളിലെ മാവോയിസ്റ്റ് വേട്ടയ്ക്കായി കൂടുതല്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post