ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച “ഭാരതീയ ഡോക്കിംഗ് സിസ്റ്റം” വഴി ബഹിരാകാശ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഭാരതം. കഴിഞ്ഞ ദിവസം നടന്ന സ്പേഡ് എക്സ് മിഷൻ്റെ വിജയകരമായ വിക്ഷേപണത്തെ തുടർന്നായിരുന്നു ഇത്.
ഒന്നിന് പിന്നാലെ മറ്റൊന്നുമായി ഐ എസ് ആർ ഓ ഈ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. അത്തരമൊരു സമയത്ത് ഇന്ത്യൻ ബഹിരാകാശ വിഭാഗത്തിന്റെ ഭാഗമാകാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. തൻറെ സമൂഹമാദ്ധ്യമമായ എക്‌സിൽ കൂടെയാണ് അദ്ദേഹം ഇത് പറഞ്ഞത്.
#ISRO ടീം ഒന്നിന് പുറകെ ഒന്നായി ആഗോളാത്ഭുതങ്ങൾ കൊണ്ട് ലോകത്തെ മയക്കുന്ന സമയത്ത് ബഹിരാകാശ വകുപ്പുമായി സഹവസിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു .
തദ്ദേശീയമായി വികസിപ്പിച്ച “ഭാരതീയ ഡോക്കിംഗ് സിസ്റ്റം” വഴി ബഹിരാകാശ ഡോക്കിംഗ് തേടുന്ന രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ലീഗിൽ ചേരുന്ന നാലാമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ.
“ഗഗൻയാൻ”, “ഭാരതീയ അന്ത്രിക്ഷ സ്റ്റേഷന്” എന്നിവയ്ക്കായി ആകാശത്തിനപ്പുറത്തേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് നമ്മൾ. ഇതിന് വഴിയൊരുക്കുന്ന “ആത്മനിർഭർ ഭാരത്” ൽ നിന്നും “വികസിത ഭാരത്” എന്നതിലേക്ക് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രത്തിന് വിനീതമായ ആദരവ്. ജിതേന്ദ്ര സിംഗ് പറഞ്ഞു.
Discussion about this post