ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഒരു വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്ന കുരങ്ങനുണ്ട്. ‘റാണി’ എന്നാണ് കുരങ്ങന്റെ പേര്. എട്ട് വര്‍ഷം മുമ്പാണ് യുപി സ്വദേശിയായ വിശ്വനാഥിന്റെ വീട്ടിലേക്ക് റാണി എത്തിയത്.
പിന്നീട് ക്രമേണ കുടുംബാംഗങ്ങളിലൊരാളായി മാറിയ റാണി മറ്റുള്ളവരെ പോലെ കൃത്യസമയത്ത് എഴുന്നേല്‍ക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. കൂടാതെ വീട്ടിലെ ജോലികള്‍ ചെയ്യാന്‍ റാണി സഹായിക്കുകയും ചെയ്യുന്നു.
എട്ട് വര്‍ഷം മുമ്പാണ് കുരങ്ങന്‍മാരുടെ ഒരു കൂട്ടം വിശ്വനാഥന്റെ വീട്ടിലേക്ക് എത്തിയത്. അക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോയ റാണിയെ വിശ്വനാഥിന്റെ ഭാര്യ വീട്ടിലേക്ക് കൊണ്ടുവന്നു. അങ്ങനെയാണ് റാണി ഈ കുടുംബത്തിന്റെ ഭാഗമായത്. പതിയെ വീട്ടിലെ അംഗമായി റാണി മാറി.
ചപ്പാത്തി പരത്തുന്നതിനും, പാത്രം കഴുകാനും മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ട് രസിക്കാനും റാണിയ്ക്ക് നന്നായി അറിയാം.മറ്റുള്ളവരോട് സംസാരിക്കാന്‍ കഴിയില്ല എന്നതൊഴിച്ചാല്‍ ഒരു മനുഷ്യനെ പോലെയാണ് ഈ കുരങ്ങന്‍ പെരുമാറുന്നത്.
റാണിയുടെ വീഡിയോ വിശ്വനാഥിന്റെ മകനായ ആകാശ് തന്റെ യൂട്യൂബ് ചാനലില്‍ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ട്. ലക്ഷക്കണക്കിന് പേരാണ് ‘റാണി ഭണ്ഡാരിയ’ എന്ന യൂട്യൂബ് ചാനലിലെ വീഡിയോ കാണുന്നത്. വീട്ടിലെത്തിയത് മുതല്‍ റാണിയെ നോക്കിവളര്‍ത്തിയത് ആകാശ് ആണ്. ആദ്യമൊക്കെ റാണി വല്ലാത്ത വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാല്‍ പിന്നീട് കുടുംബാംഗങ്ങളുമായി റാണി ഇണങ്ങി.
എന്തായാലും മനുഷ്യരുമായി സഹവാസം തുടങ്ങിയതോടെ റാണിയെ മറ്റ് കുരങ്ങന്‍മാരും തങ്ങളുടെ കൂട്ടത്തിലേക്ക് കൂട്ടുന്നില്ല. എട്ട് വര്‍ഷമായി മനുഷ്യരോടൊപ്പമാണ് റാണിയുടെ താമസം. കുരങ്ങന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന് വിചാരിച്ച പല ജോലികളും റാണി നല്ല ഭംഗിയായി ചെയ്യുന്നുണ്ട്.
Discussion about this post