തൃശ്ശൂർ : തൃശ്ശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു. തൃശ്ശൂർ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. കൗമാരക്കാരായ രണ്ടു പ്രതികളാണ് കൃത്യം നടത്തിയത്. ഇവരിൽ 14 വയസ്സുകാരനാണ് ലിവിനെ കുത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലിവിൻ മദ്യപിച്ച് തന്നെ ശല്യപ്പെടുത്തിയതിനാൽ ആണ് കൊന്നത് എന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം. തൃശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കൗമാരക്കാരായ രണ്ട് കുട്ടികളും ലിവിനും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ഇതിനിടെ ഇവരിൽ ഒരാൾ ലിവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
സംഭവത്തിലെ രണ്ട് പ്രതികളിൽ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ നിന്നും മറ്റൊരു പ്രതിയെ വീട്ടിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.









Discussion about this post