ജെറുസലേം: പുതുവർഷത്തിൽ ഇസ്രായേലിന്റെ വെടിക്കെട്ട്. ഹമാസ് കമാൻഡറെ വ്യോമാക്രമണത്തിൽ വധിച്ചു. ഹമാസിന്റെ നുഖ്ഭ ഫോഴ്‌സിന്റെ കമാൻഡർ അബ്ദ് അൽ ഹാദി സാഭയെ ആണ് വധിച്ചത്. നിലവിലെ യുദ്ധത്തിന് തുടക്കമിട്ട 2023 ഒക്ടോബർ 7 ലെ ആക്രമണത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ ആണ് സാഭ.
ഖാൻ യൂനിസ് മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു സാഭ. ഇവിടെ അഭയാർത്ഥികൾക്കായുള്ള താമസസ്ഥലത്ത് ആയിരുന്നു ഇയാൾ രഹസ്യമായി കഴിഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു. ഇതിലാണ് സാഭ കൊല്ലപ്പെട്ടത്.
സാഭയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ഇസ്രായേൽ സേന കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ഖാൻ യൂനിസിന്റെ പടിഞ്ഞാറൻ മേഖലയിൽ നടത്തിയ ആക്രമണത്തിലാണ് നുഖ്ഭ പ്ലാട്ടൂണിന്റെ കമാൻഡർ ആയ സാഭയെ വധിച്ചത് എന്ന് ഇസ്രയേൽ സേന അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് കിബ്ബുറ്റ്‌സ് നിർ ഒസിലേക്ക് നുഴഞ്ഞുകയറിയ സാഭ ഖാൻ യൂനിസിന്റെ അഭയാർത്ഥി മേഖലകളിൽ ആയിരുന്നു രഹസ്യമായി കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും ഇയാൾ നിരവധി തവണയാണ് ഇസ്രായേൽ സേനയ്ക്ക് നേരെ ആക്രമണം നടത്തിയത് എന്നും സേന അറിയിച്ചു.
അതേസമയം ഹമാസ് നേതാവ് സലേഹ് അറൗറി വധിച്ചതിന് പിന്നിലും തങ്ങളാണെന്ന് വ്യക്തമാക്കുകയാണ് ഇസ്രായേൽ. കഴിഞ്ഞ വർഷം ജനുവരിയിലാണ് ബെയ്‌റൂട്ടിൽവച്ച് അറൗറിയെ വധിച്ചത് എന്നും ഇസ്രായേൽ വ്യക്തമാക്കി.
Discussion about this post