ചൊവ്വ ഗ്രഹം മുഴുവന്‍ ചുവപ്പുനിറത്തിലാണ് കാണപ്പെടുന്നതെന്നാണ് പൊതുധാരണ. അതിന് കാരണമായത് അവിടെ നിന്ന് പുറത്തുവന്ന ചിത്രങ്ങള്‍ തന്നെയാണ്. ചുവപ്പുനിറമുള്ള പാറകളും മണ്ണുമെല്ലാം ഇത് തന്നെയാണ് സൂചിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ഈ മുന്‍ധാരണയെ തിരുത്തിക്കുറിച്ചിരിക്കുകയാണ് പുതിയ പഠനങ്ങള്‍. പര്യവേഷണത്തിന്റെ ഭാഗമായി പുറത്തുവന്ന ചില ചിത്രങ്ങളാണ് ചൊവ്വയുടെ മറ്റൊരു മുഖം വെളിപ്പെടുത്തിയിരിക്കുന്നത്.
നാസയുടെ പെര്‍സിവറന്‍സ് റോവറില്‍ നിന്നുള്ള ചിത്രങ്ങളാണിത്.കടും നീലനിറത്തിലുള്ള കല്ലുകള്‍ ചൊവ്വയിലുള്ളതായി ഈ ചിത്രങ്ങള്‍ കാണിക്കുന്നു. ചൊവ്വയിലെ ആ പ്രദേശത്തെ പ്രത്യേക ധാതു ഘടനയോ ജലപ്രവര്‍ത്തനമോ ആകാം നീലനിറത്തിന് കാരണമായത്.
എന്തായാലും ഈ നീലക്കല്ലുകളുടെ കണ്ടെത്തല്‍ ശാസ്ത്രലോകത്ത് ചൂടുപിടിച്ച പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ചൊവ്വയിലെ ജീവന്റെ സസാന്നിധ്യത്തെക്കുറിച്ചുള്ള സാധ്യതകളാണ് ഈ കല്ലുകള്‍ മുന്നോട്ട് വെക്കുന്നത്. ജലം ജീവന്് അനിവാര്യമായ ഒന്നാണ് എന്ന നമ്മുടെ നിഗമനം തന്നെയാണ് പുതിയ ചര്‍ച്ചകള്‍ക്ക് പിന്നില്‍.
അതേസമയം, നീലക്കല്ലിന് പിന്നാലെ വെള്ളപ്പാറയും ചൊവ്വയില്‍ നിന്ന് റോവര്‍ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post