ഐഫോണുകളുടെ സുരക്ഷയടക്കം ആശങ്കയിലാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. ആന്‍ഡ്രോയ്ഡിനേക്കാള്‍ ഐഒഎസ് പ്ലാറ്റ്ഫോമിലുള്ള ഡിവൈസുകളാണ് ഹാക്കര്‍മാര്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യുന്നതെന്നാണ് ഇതില്‍ പറയുന്നത്.
ഐഒഎസ് ഡിവൈസുകളാണ് ഫിഷിംഗ് അറ്റാക്കുകള്‍ക്ക് വേഗം വിധേയമാകാന്‍ സാധ്യത എന്നാണ് സൈബര്‍ സുരക്ഷാ അനലിസ്റ്റുകളായ ലുക്ക്ഔട്ട് പറയുന്നത്.
2024ന്റെ മൂന്നാംപാദത്തില്‍ 11.4 ശതമാനം ആന്‍ഡ്രോയ്ഡ് ഡിവൈസുകളാണ് ഫിഷിംഗ് ശ്രമങ്ങള്‍ക്ക് വിധേയമായത് എങ്കില്‍ ഐഒഎസ് ഡിവൈസുകളില്‍ ഇത് 18.4 ശതമാനം ആണ്. 220 ദശലക്ഷം ഡിവൈസുകളും 360 ദശലക്ഷം ആപ്ലിക്കേഷനുകളും ബില്യണ്‍ കണക്കിന് വെബ് വിവരങ്ങളും എഐ സഹായത്തോടെ വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഫിഷിംഗ് വെബ്സൈറ്റുകള്‍ ഉള്‍പ്പടെ 473 ദശലക്ഷം പ്രശ്നകാരികളായ വെബ്സൈറ്റുകള്‍ ലുക്ക്ഔട്ട് കണ്ടെത്തി.
ഹാക്കിംഗ് തടയാന്‍ ചെയ്യേണ്ടത്്
അപരിചിത സ്രോതസുകളില്‍ നിന്നെത്തുന്ന ഇമെയില്‍, മെസേജുകള്‍ എന്നിവ വഴി ലഭിക്കുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാതിരിക്കുക
പോപ് അപ് വിന്‍ഡോകള്‍ വഴി ലഭിക്കുന്ന പേജുകളില്‍ ഒരു വിവരവും നല്‍കരുത്. അക്കൗണ്ട് നമ്പര്‍, പാസ്വേഡുകള്‍ തുടങ്ങിഒരു വിവരവും ടെക്സ്റ്റ് മെസേജുകള്‍ക്കോ അത്തരം സന്ദേശങ്ങള്‍ക്കോ മറുപടിയായി നല്‍കരുത്.
ഫോണ്‍ വഴി ഇത്തരം ആവശ്യങ്ങള്‍ ലഭിച്ചാലും അവ നല്‍കരുത്. വ്യക്തിഗത വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുക.
Discussion about this post