പ്രകൃതി പലപ്പോഴും അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. അതിനൊപ്പം കഠിനവുമാണ്. മനുഷ്യനേക്കാള്‍ കൂടുതല്‍ മറ്റ് ജീവിവര്‍ഗ്ഗങ്ങള്‍ പ്രകൃതിയിലെ മാറ്റങ്ങളെ അതിജീവിക്കേണ്ടവരാണ്. കാരണം അവയെ ചെറുക്കാന്‍ സാങ്കേതിക വിദ്യകളൊന്നും ഇത്തരം ജീവികള്‍ക്കില്ലല്ലോ. ഇപ്പോഴിതാ ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് @iron.gator പങ്കിട്ട വീഡിയോ ശ്രദ്ധ നേടുകയാണ്, തണുത്തുറഞ്ഞ തടാകത്തില്‍ കട്ടിയുള്ള ഐസിന്റെ പാളിക്ക് താഴെ കിടക്കുന്ന മുതലയാണ് വീഡിയോയിലുള്ളത് മഞ്ഞിലുറച്ച് പോയിട്ടും അത് ചത്തിട്ടില്ല.
ക്ലിപ്പിനൊപ്പം, ചേര്‍ത്തിരിക്കുന്ന അടിക്കുറിപ്പ് ഈ കൗതുകകരമായ പ്രതിഭാസത്തെ വിശദീകരിക്കുന്നത് കൂടിയാണ് ‘ചിലപ്പോള്‍ മുതലകള്‍ തണുത്ത കാലാവസ്ഥയെ അഭിമുഖീകരിക്കുകയും മഞ്ഞിനടിയില്‍ കുടുങ്ങിപ്പോകുകയും ചെയ്യും. ഇതിനെ അതിജീവിക്കാന്‍, ഹൈബര്‍നേഷന്‍ എന്ന നിദ്രാവസ്ഥയിലേക്ക് അവര്‍ നീങ്ങുന്നു. പിന്നീട് മഞ്ഞുരുകുമ്പോള്‍ ഒന്നും സംഭവിക്കാത്തത് പോലെ ഉണര്‍ന്നുവരികയും ചെയ്യും.
വീഡിയോ 6 ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. പലര്‍ക്കും മുതല ചത്തിട്ടില്ലെന്ന് വിശ്വാസമായില്ല. എന്നാല്‍ ചിലര്‍ ഈ മുതലയെ പ്രകൃതിയിലെ ഏറ്റവും വലിയ പോരാളി എന്നാണ് വിശേഷിപ്പിച്ചത്.
View this post on Instagram
Discussion about this post