ജലദോഷത്തിന്റെ ലക്ഷണങ്ങളോടെ എത്തിയ ഒരു റഷ്യന്‍ കണ്ടന്റ് ക്രിയേറ്ററുടെ ശ്വാസകോശത്തില്‍ നിന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയത് മെറ്റല്‍ സ്പ്രിംഗ്. എകറ്റെറിന ബദുലിന എന്നാണ് ഇവരുടെപേര്.് ഏറെ കാലമായി ഇവര്‍ക്ക് മൂക്കൊലിപ്പുണ്ടായിരുന്നു. കൂടാതെ വിറയലോട് കൂടിയ പനിയും ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു. ഇവര്‍ തനിക്ക് ന്യൂമോണിയ ആയിരിക്കുമെന്നാണ് കരുതിയത.്
എന്നാല്‍ യുവതിയുടെ എക്‌സ്‌റേ കണ്ടപ്പോള്‍ ഡോക്ടറും ഞെട്ടി. ശ്വാസകോശത്തില്‍ ഒരു മെറ്റല്‍ സ്പ്രിംഗാണ് കാണാന്‍ കഴിഞ്ഞത്. മുന്‍പ് നടന്ന ഏതോ ഓപ്പറേഷന്റെ ബാക്കിയായിട്ടായിരിക്കും അത് ശ്വാസകോശത്തിലെത്തിയത് എന്നാണ് കരുതുന്നത്. ചിത്രത്തില്‍ 5 മുതല്‍ 16 മില്ലിമീറ്റര്‍ വരെ വലിപ്പമുള്ള ഒരുതരം മെറ്റല്‍ സ്പ്രിംഗാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
എന്നാല്‍, പനിയും ജലദോഷവും വരുന്നുണ്ടായിരുന്നു എന്നല്ലാതെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും തനിക്ക് ഇതുവരെ അനുഭവപ്പെട്ടിരുന്നില്ല എന്നും അവര്‍ പറയുന്നു. അതിനാല്‍ തന്നെ അത് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു എന്നാണ് യുവതി പറയുന്നത്.
ത്രോംബോബോളിസം എന്ന അവസ്ഥ കാരണം മുമ്പ് പല സര്‍ജറികളും ഇവര്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു സ്പ്രിംഗ് എങ്ങനെ ശ്വാസകോശത്തില്‍ എത്തിയെന്ന് ഡോക്ടര്‍ക്കും തൃപ്തമായ ഉത്തരം നല്‍കാനായിട്ടില്ല.
Discussion about this post