മുംബൈ: നക്സൽ വാദത്തിനെതിരെ വിജയവുമായി മഹാരാഷ്ട്ര സർക്കാർ. മാവോയിസത്തിനെതിരായ വിജയത്തിൻ്റെ സൂചനയായി താരക്ക സിദാമടക്കം 11 നക്സലുകൾ ബുധനാഴ്ച ഗഡ്ചിരോളി പോലീസ് ആസ്ഥാനത്ത് കീഴടങ്ങി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് മുന്നിലാണ് ഇവർ കീഴടങ്ങിയത്. മുഖ്യമന്ത്രിയുടെ ഗഡ്‌ചിറോളി സന്ദർശനത്തിനിടെയാണ് സംഭവം.
മാവോയിസ്റ്റുകൾ ഈ പ്രദേശത്ത് ആധിപത്യം പുലർത്തിയതിനാൽ ഇത് വളരെ പ്രധാനപ്പെട്ട ഒരു പോലീസ് സ്റ്റേഷനാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തൻ്റെ സന്ദർശന വേളയിൽ പറഞ്ഞു. “മാവോയിസ്റ്റ് ആധിപത്യം തകർത്തുകൊണ്ട് ഞങ്ങളുടെ പോലീസ് അവരുടെ ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു. പ്രദേശം വികസിപ്പിക്കുന്നു, ഛത്തീസ്ഗഡുമായി ഞങ്ങളെ ബന്ധിപ്പിക്കുന്ന ഒരു റോഡ് വികസിപ്പിക്കുന്നു. മൊബൈൽ ടവറുകളും സ്ഥാപിക്കുന്നു,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം 33 നക്‌സലുകളെ വധിച്ചതായും ഗഡ്‌ചിരോളി ജില്ലയുടെ വടക്കൻ ഭാഗം പൂർണമായും നക്‌സൽ വിമുക്തമായതായും ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ശീതകാല സമ്മേളനത്തിൻ്റെ അവസാന ദിവസം നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post