ന്യൂഡൽഹി: സനാതന ധർമ്മത്തെക്കുറിച്ചുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശത്തിന് പ്രതികരണവുമായി ബി ജെ പി. സനാതന ധർമ്മമാണ് ഈ രാജ്യത്തിൻ്റെ ആത്മാവെന്നും രാഷ്ട്രീയ പാർട്ടികൾ വികസനത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകണമെന്നും ഭാരതീയ ജനതാ പാർട്ടി (ബിജെപി) ചിറ്റോർഗഡ് എംപി സി പി ജോഷി ആവശ്യപ്പെട്ടു.
“കോൺഗ്രസും സഖ്യകക്ഷികളും വളരെക്കാലമായി ഹിന്ദുമതത്തെ ലക്ഷ്യമിടുന്നു, ചിലപ്പോൾ അവർ ഹിന്ദുമതത്തെ അപമാനിക്കുന്നു , സനാതന ധർമ്മത്തെ ഡെങ്കി-മലേറിയ, എയ്ഡ്സ്, ചിലപ്പോൾ ഹിന്ദു ഭീകരത എന്ന് വിളിക്കുന്നു, പക്ഷേ സനാതനമാണ് ഈ രാജ്യത്തിൻ്റെ ആത്മാവ്. രാഷ്ട്രീയ പാർട്ടികൾ. ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കുകയും രാജ്യത്തിൻ്റെ വികസനത്തെക്കുറിച്ച് മാത്രം സംസാരിക്കുകയും വേണം,” ജോഷി പറഞ്ഞു
സനാതന ധർമ്മത്തെക്കുറിച്ചുള്ള കേരള മുഖ്യമന്ത്രിയുടെ സമീപകാല പരാമർശങ്ങൾ വിശ്വാസത്തിനും ശിവഗിരി മഠത്തിനും അപമാനമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ശക്തമായി പ്രതികരിച്ചു. വിശുദ്ധ ഖുറാൻ ഉൾപ്പെടെയുള്ള മറ്റ് മതങ്ങളെക്കുറിച്ച് സമാനമായ പ്രസ്താവനകൾ നടത്താൻ വിജയൻ ധൈര്യപ്പെടുമോയെന്ന് ശിവഗിരി മഠത്തിൽ സംസാരിക്കവെ മുരളീധരൻ ചോദിച്ചു.
“സനാതന ധർമ്മം ചാതുർവർണ സമ്പ്രദായത്തിൽ അധിഷ്ഠിതമായ വർണാശ്രമ ധർമ്മത്തിൻ്റെ പര്യായമോ അവിഭാജ്യമോ ആണ്. എന്താണ് ഈ വർണാശ്രമ ധർമ്മം ഉയർത്തിപ്പിടിക്കുന്നത്? ഇത് പാരമ്പര്യ തൊഴിലുകളെ മഹത്വപ്പെടുത്തുന്നു. എന്നാൽ ശ്രീനാരായണ ഗുരു ചെയ്തത് ? പാരമ്പര്യ തൊഴിലുകളെ ധിക്കരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹം എങ്ങനെയാണ് സനാതന ധർമ്മത്തിൻ്റെ വക്താവാകുന്നത്. പിണറായി വിജയൻ ചോദിച്ചു. എന്നാൽ ഇതിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്
Discussion about this post