മൈസൂർ; മൈസൂരിലെ ഇൻഫോസിസ് ക്യാമ്പസിൽ കണ്ടെത്തിയ പുലിയെ ഇതുവരെ പിടികൂടാനായില്ല. വനംവകുപ്പ് ഊർജ്ജിത തിരച്ചിൽ നടത്തുകയാണെന്നാണ് വിവരം. തിങ്കളാഴ്ച രാത്രിയാണ് ക്യാമ്പസിൽ പുലിയെ കണ്ടത്. ഇതിന് പിന്നാലെ ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു.പുലിയെ കണ്ടെത്താനാകാതായതോടെ ബുധനാഴ്ചയും വർക്ക് ഫ്രം ഹോം തുടർന്നു.
ഹെബ്ബാൾ ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇൻഫോസിസ് കാമ്പസ് റിസർവ് ഫോറസ്റ്റിന് സമീപമാണ്.പുലർച്ചെ രണ്ട് മണിയോടെയാണ് സിസിടിവി ദൃശ്യങ്ങളിൽ പുലിയെ കണ്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് 4 മണിയോടെ സ്ഥലത്ത് എത്തുകയും ഉടൻ തന്നെ പിടികൂടുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു
മൈസൂരിലെ ഇൻഫോസിസ് ഗ്ലോബൽ എജ്യുക്കേഷൻ സെന്ററിലെ ഏകദേശം 4,000 ട്രെയിനികളോട് ബുധനാഴ്ച്ച വീടിനുള്ളിൽ തന്നെ തുടരാൻ ഇൻഫോസിസ് ആവശ്യപ്പെട്ടു
Discussion about this post