ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളില്‍ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളവരാണോ? എങ്കില്‍ 2025 ജനുവരി ഒന്നു മുതല്‍ പണം പിന്‍വലിക്കുന്നതില്‍ ചില മാറ്റങ്ങളുമുണ്ട്. എന്‍ബിഎഫ്സികളിലെ നിക്ഷേപങ്ങള്‍ക്ക് മാത്രമല്ല ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷനുകളില്‍ നിന്നുള്ള സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിലും ആര്‍ബിഐ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഇനിമുതല്‍ അടിയന്തിര സാഹചര്യങ്ങളില്‍ സ്ഥിരനിക്ഷേപം മുന്‍കൂറായി പിന്‍വലിക്കാനാകും. അതുപോലെ കുറഞ്ഞ കാലയളവിലെ നിക്ഷേപത്തിനുള്ള സാധ്യതകള്‍, നോമിനേഷന്‍ പ്രക്രിയ തുടങ്ങിയവയിലും ചില മാങ്ങളുണ്ട്.
ഈ മാറ്റങ്ങള്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കും, എന്‍ബിഎഫ്സികള്‍ക്കും ബാധകമാണ്. എന്‍ബിഎഫ്സികള്‍ക്ക് ബാധകമായ ചില നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ ഇടപെടല്‍.
ചില അടിയന്തിര ഘട്ടങ്ങളില്‍ നിക്ഷേപം പിന്‍വലിക്കാന്‍ ആര്‍ബിഐ എന്‍ബിഎഫ്സികളെ അനുവദിച്ചിട്ടുണ്ട്.
ഡിപ്പോസിറ്റ് തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ നിക്ഷേപ തുക പിന്‍വലിക്കാം. പലിശ ലഭിക്കില്ല.
മറ്റ് വ്യക്തിഗത നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന്റെ മുതലിന്റെ 50 ശതമാനം വരെ അല്ലെങ്കില്‍ അഞ്ചു ലക്ഷം രൂപ വരെ പിന്‍വലിക്കാം. ഏതാണോ കുറവ് ആ തുകയായിരിക്കും പിന്‍വലിക്കാന്‍ ആകുക. ഇത്തരം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന തീയതി മുതല്‍ മൂന്ന് മാസം പൂര്‍ത്തിയാകും മുമ്പ് തന്നെ പണം പിന്‍വലിക്കാന്‍ ആകും.
നിബന്ധനകളോടെ കരാര്‍ അനുസരിച്ചായിരിക്കും നിക്ഷേപം പിന്‍വലിക്കാന്‍ ആകുക. കാലാവധിയനുസരിച്ച് പലിശയില്‍ വ്യത്യാസമുണ്ടായിരിക്കും.
Discussion about this post