മിക്‌സി അടുക്കളയിലെ ഒരു അത്യന്താപേക്ഷിതമായ ഘടകമാണ്. എന്നാല്‍ ഇവ പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ശബ്ദം അത്ര സുഖകരമല്ല പലര്‍ക്കും. മിക്‌സിയുടെ ഈ അലോസരപ്പെടുത്തുന്ന ശബ്ദം എങ്ങനെ കുറയ്ക്കാം എന്ന് നോക്കാം.
ഒന്നാമതായി ചെയ്യേണ്ടത് ഇത് ചുവരിനരികില്‍ നിന്ന് നീക്കിവെക്കുക എന്നതാണ്. ചുവരിനരികിലാണ് മിക്‌സി വയ്ക്കുന്നതെങ്കില്‍ ശബ്ദം പ്രതിധ്വനിച്ച് വലിയ ഒച്ചയായി കേള്‍ക്കാം. അതിനാല്‍ മിക്‌സി ഉപയോഗിക്കുമ്പോള്‍ അടുക്കളയുടെ ഏകദേശം മധ്യഭാഗത്തായി വയ്ക്കാന്‍ ശ്രദ്ധിക്കുക.
ഒരു കട്ടിയുള്ള ടവ്വലോ മാറ്റോ വിരിച്ച ശേഷം അതിനു മുകളില്‍ വയ്ക്കുക. കൂടാതെ, അസമമായ പ്രതലങ്ങള്‍ വൈബ്രേഷനുകള്‍ക്ക് കാരണമാകുകയും ഒച്ച കൂട്ടുകയും ചെയ്യും. വൈബ്രേഷനുകള്‍ ആഗിരണം ചെയ്യാന്‍ ഒരു നോണ്‍-സ്ലിപ്പ് മാറ്റ് അല്ലെങ്കില്‍ റബ്ബര്‍ പാഡില്‍ അധികം വൈബ്രേഷനുകള്‍ പുറത്തുവിടാത്ത തരത്തില്‍ മിക്‌സി വയ്ക്കാം.
മിക്‌സര്‍ ഓഫ് ചെയ്ത് അണ്‍പ്ലഗ് ചെയ്ത ശേഷം, അറ്റാച്ച്മെന്റുകള്‍, ബീറ്ററുകള്‍, മിക്സിംഗ് ബൗള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിക്കുക. അവയൊന്നും ലൂസല്ല എന്ന് ഉറപ്പു വരുത്തുക. ചില മിക്‌സറുകള്‍ക്ക് ലൂബ്രിക്കേഷന്‍ ആവശ്യമാണ് ഇതില്‍ ചലിക്കുന്ന ഭാഗങ്ങളുണ്ടാകും അതിനാല്‍ ലൂബ്രിക്കേഷന്‍ ആവശ്യമാണോ എന്നും മിക്‌സറിന് ഏത് തരത്തിലുള്ള ലൂബ്രിക്കന്റാണ് അനുയോജ്യമെന്നും നിര്‍ണ്ണയിക്കാന്‍ നിര്‍മാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുക.
കാലക്രമത്തില്‍ മിക്‌സിയുടെ ജാറിലെ ബ്ലേഡിന്റെ മൂര്‍ച്ച കുറയാറുണ്ട് . അതിനും ഒരു പൊടിക്കൈയുണ്ട്. മിക്‌സിയുടെ ജാറിലേക്ക് കത്രിക ഉപയോഗിച്ച് ഫോയില്‍ പേപ്പര്‍ ചെറുതായി മുറിച്ചിടാം. ജാറിന്റെ പകുതിയോളം വേണം.മിക്‌സിയില്‍ രണ്ടുമൂന്നു തവണ ഇത് അരയ്ക്കാം. പെട്ടെന്ന് തന്നെ മിക്‌സിയുടെ ബ്ലേഡിന്റെ മൂര്‍ച്ച കൂടിയതായി അറിയാന്‍ പറ്റും.
Discussion about this post