മുംബൈ: നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്ന് സഹാറ കമ്പനിയുടെ ദക്ഷിണ മുംബയിലെ ആംബിവാലി റിസോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സീല്‍ ചെയ്തു. 4.82 കോടി രൂപയാണ് സഹാറ അടയ്ക്കാനുള്ളത്. സഹാറ ഉടമസ്ഥന് സുബ്രതോ റോയ് രണ്ട് വര്‍ഷമായി ജയിലിലാണ്.
താലൂക്ക് തഹസില്‍ദാറാണ് സഹാറയ്ക്കെതിരെ നടപടി എടുത്തത്. ആഡംബര റിസോര്‍ട്ടില്‍ നിക്ഷേപം നടത്തിയ പലരും സഹാറയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. 30,000 രൂപ മുതലുള്ള ഓഹരികളാണ് റിസോര്‍ട്ടിലുള്ളത്. വിവിധ സംരംഭങ്ങളിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ചു കൊടുക്കാന്‍ 2014ല്‍ സുപ്രീംകോടതി സഹാറയോട് ഉത്തരവിട്ടിരുന്നു.
കോടതി ഉത്തരവ് പാലിയ്ക്കാത്തതിനാലാണ് രണ്ട് വര്‍ഷത്തോളമായി സുബ്രത റോയ് ജയിലില്‍ കഴിയുന്നത്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന് സഹാറയോട് ഉത്തരവിടണമെന്ന് സെബിയും ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം കോടിയാണ് ആംബിവാലി റിസോര്‍ട്ട് പദ്ധതിയുടെ മൂല്യമെന്നാണ് സഹാറ അറിയിച്ചത്. എന്നാല്‍ സെബി ഇതിന്റെ മൂല്യമായി കണക്കാക്കുന്നത് 40,500 കോടി രൂപയാണ്.
Discussion about this post