രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ ചില സ്റ്റേഷനുകളില്‍ ഇത് പൂര്‍ത്തിയാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഒരു റെയില്‍വേ സ്റ്റേഷനെ കുറിച്ച് നോര്‍വേയില്‍ നിന്നുള്ള മുന്‍ നയതന്ത്ര പ്രതിനിധിയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഒഡീഷയിലെ കട്ടക് റെയില്‍വേ സ്റ്റേഷനെക്കുറിച്ചാണ് നോര്‍വേയിലെ മുന്‍ മന്ത്രി കൂടിയായ എറിക് സോല്‍ഹെയിം കുറിച്ചത്. തനിക്ക് അതൊരു റെയില്‍ വേ സ്‌റ്റേഷനായി തോന്നിയില്ലെന്നാണ് അദ്ദേഹം പങ്കുവെ്ചിരിക്കുന്നത്. ഇതൊരു വിമാനത്താവളമല്ല, ഒഡീഷയിലെ കട്ടക് റെയില്‍വേ സ്റ്റേഷനാണ് എന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിലെ റെയില്‍വേ ദിനംപ്രതി മെച്ചപ്പെടുകയാണ്. ഇതൊരു വിമാനത്താവളമല്ല, ഒഡീഷയിലെ കട്ടക്കില്‍ തുറന്ന റെയില്‍വേ സ്റ്റേഷനാണ്.’ -കട്ടക് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യം പങ്കുവെച്ചുകൊണ്ട് എറിക് സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
അടുത്തിടെയാണ് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ കട്ടക് റെയില്‍വേ സ്റ്റേഷന്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. ആരേയും അമ്പരപ്പിക്കുന്ന ലോകോത്തരനിലവാരമുള്ള സൗകര്യങ്ങളാണ് ഇവിടെ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. എറിക്കിന്റെ അഭിപ്രായം പോലെ തന്നെ വിമാനത്താവളത്തിലേതിന് സമാനമാണ് കട്ടക് റെയില്‍വേ സ്റ്റേഷന്‍.
Indian 🇮🇳 Rail are improving by the day!
🚨 This is not an airport; this is a railway station opened in Cuttack, Odhisa.
— Erik Solheim (@ErikSolheim) January 2, 2025
Discussion about this post