ഫിറോസ്പൂർ: ജനുവരി 14 ന് താൻ ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ പോകുകയാണെന്ന് വെളിപ്പെടുത്തി ‘വാരിസ് പഞ്ചാബ് ദേ’ തലവനും സ്വതന്ത്ര എംപിയുമായ അമൃതപാൽ സിംഗിൻ്റെ പിതാവ് തർസെം സിംഗ് . “ജനുവരി 14 ന് ശ്രീ മുക്ത്സർ സാഹിബിൽ പാർട്ടിക്ക് തുടക്കം കുറിക്കും. മാഗിയുടെ ദിനത്തിൽ പാർട്ടി ഭരണഘടനയും മറ്റും തീരുമാനിക്കുന്ന ഒരു പ്രവർത്തക സമിതി പ്രഖ്യാപിക്കും.
ഗുരു ഗോവിന്ദ് സിംഗ് ജിക്ക് വേണ്ടി പോരാടിയ 40 സിഖുകാരുടെ ത്യാഗത്തെ അനുസ്മരിക്കുന്ന മാഗി ഉത്സവം ഇന്ത്യയിലെ പഞ്ചാബിലെ ഒരു ആഘോഷമാണ്. മയക്കുമരുന്ന്, മതപരിവർത്തനം, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിന്ന് പഞ്ചാബിനെ രക്ഷിക്കാനും പാർട്ടിയെ പിന്തുണയ്ക്കാനും ഞാൻ പഞ്ചാബിലെ ജനങ്ങളോട് ആവശ്യപ്പെടുന്നു. തർസെം സിംഗ് പറഞ്ഞു.
പഞ്ചാബി നടൻ ദീപ് സിദ്ധുവിൻ്റെ മരണശേഷം 2022 ൽ പഞ്ചാബിലേക്ക് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം ദുബായിലായിരുന്നു താമസിച്ചിരുന്നത്. തിരിച്ചെത്തിയ ശേഷം ദീപ് സിദ്ദുവിൻ്റെ ഖാലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ഡിയുടെ തലവനായി
പഞ്ചാബിലെ ഖാദൂർ സാഹിബ് പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമൃതപാൽ സിംഗ് വിജയിച്ചത്. അമൃത്‌സറിലെ ജല്ലു ഖേഡ ഗ്രാമവാസിയാണ് ഇയാൾ. രാജ്യ വിരുദ്ധ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ഇപ്പോൾ അസമിലെ ദിബ്രുഗഢ് ജില്ലയിലെ ജയിലിലാണ് ഇയാൾ.
.
Discussion about this post