ബംഗളൂരു: മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു. കർണാടകയിലെ ബെഗാവിയ്ക്ക് സമീപം ആയിരുന്നു സംഭവം. ഉമാറാണി സ്വദേശി ശ്രീമന്ത് ഇറ്റനാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സാവിത്രിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. മദ്യത്തിന് അടിമയാണ് ശ്രീമന്ത്. മദ്യപിച്ച് വീട്ടിൽ എത്തുന്ന ഇയാൾ ഭാര്യയെയും മക്കളെയും ദേഹോപ്രദവം ഏൽപ്പിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ശ്രീമന്തുമായി ഭാര്യ വഴക്കിട്ടു. ഭാര്യയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ശ്രീമന്ത് മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് സാവിത്രി തടഞ്ഞു. ഇതിന് പിന്നാലെ ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. രാത്രി മദ്യലഹരിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ശ്രീമന്തിനെ സാവിത്രി വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് പിന്നാലെ മുഖം കല്ലുകൊണ്ട് ഇടിച്ച് തകർത്തു. ഇതിന് പിന്നാലെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി വീടിന്റെ സമീപത്ത് കുഴിച്ചിടുകയായിരുന്നു.
ഇതിനിടെ ശ്രീമന്തിനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പോലീസിനെ സമീപിച്ചു. ഇതോടെ തെളിവ് നശിക്കാനുള്ള ശ്രമവും അന്വേഷണ സംഘത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമവു സാവിത്രി നടത്തി. എന്നാൽ സാവിത്രിയെ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ സത്യം പുറത്തുവരികയായിരുന്നു.
Discussion about this post