ഭാരതത്തിന്റെ വീരപുത്രൻ വീർ സവർക്കറിന്റെ ആദരം. വെള്ളിയാഴ്ച നജഫ്ഗഡിലെ റോഷൻപുരയിൽ വീർ സവർക്കർ കോളേജിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡൽഹി സർവ്വകലാശാലയിൽ 600 കോടിയിലധികം രൂപയുടെ മൂന്ന് പുതിയ പദ്ധതികൾക്ക് അദ്ദേഹം ഓൺലൈൻ ആയി തറക്കല്ലിട്ടു. കിഴക്കൻ ഡൽഹിയിലെ സൂരജ്മൽ വിഹാറിലെ ഈസ്റ്റേൺ കാമ്പസും ദ്വാരകയിലെ വെസ്റ്റേൺ കാമ്പസും കൂടാതെ നജഫ്ഗഡിലെ റോഷൻപുരയിൽ വീർ സവർക്കർ കോളേജ് കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു.
140 കോടി രൂപ ചെലവിൽ നിർമ്മിച്ച വീർ സവർക്കർ കോളേജിന് 18,816.56 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയയുണ്ട്, കൂടാതെ 24 ക്ലാസ് മുറികൾ, എട്ട് ട്യൂട്ടോറിയൽ മുറികൾ, 40 ഫാക്കൽറ്റി റൂമുകൾ, ഡിപ്പാർട്ട്‌മെൻ്റ് ലൈബ്രറികൾ കോൺഫെറെൻസ് റൂം, കാന്റീൻ എന്നിവയുൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് . ഈസ്റ്റ് കാമ്പസ് സൂരജ്മൽ വിഹാറിലാണ് നിർമ്മിക്കുന്നത്, വെസ്റ്റ് കാമ്പസ് ദ്വാരകയിൽ വരുന്നു, ഇത് നിലവിലുള്ള നോർത്ത്, സൗത്ത് കാമ്പസുകളെ കൂട്ടിച്ചേർക്കും.
Discussion about this post