ന്യൂഡൽഹി: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഡിജിറ്റൽ മീഡിയയിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമത്തിന്റെ കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇത് പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്‌ടിക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം വേണം. കേന്ദ്ര സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമങ്ങളുടെ കരട് വ്യക്തമാക്കുന്നു.
കുട്ടിയുടെ ഏതെങ്കിലും വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് രക്ഷിതാവിൻ്റെ സ്ഥിരീകരിക്കാവുന്ന സമ്മതം ലഭിക്കണം. ഇത് ഉറപ്പാക്കാൻ ഒരു ഉചിതമായ സാങ്കേതികവും സംഘടനാപരവുമായ നടപടികൾ കൈക്കൊള്ളണം. കൂടാതെ കൂടുതൽ ജാഗ്രത പാലിക്കാനും തയ്യാറാവണം. ഏറെക്കാലമായി കാത്തിരിക്കുന്ന ഡിപിഡിപി നിയമങ്ങളുടെ ഡ്രാഫ്റ്റ് വ്യക്തമാക്കി.
അതേസമയം വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് ഉത്തരവാദികളായ ഡാറ്റാ സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം നടത്തിയാൽ 250 കോടി രൂപ വരെ പിഴ ചുമത്താൻ ഡിപിഡിപി നിയമത്തിന് വ്യവസ്ഥയുണ്ട്.
ഈ കരട് ചട്ടങ്ങൾ ഫെബ്രുവരി 18ന് ശേഷം അന്തിമ നിയമത്തിന് പരിഗണിക്കും.
Discussion about this post