ന്യൂഡൽഹി; പാകിസ്താന്റെ പരിഹാസങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി നാണം കെടുത്തി ഇന്ത്യ. പാകിസ്താന്റെ ടാംഗോ പരാമർശത്തിനാണ് ഇന്ത്യയുടെ മറുപടി. സഹകരണം എന്നതല്ല ഭീകരവാദം എന്നതാണ് പ്രസക്തമായ വാക്കെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ ഞങ്ങളുടെ സഹോദരനാണ്,ഞങ്ങൾക്ക് ശക്തമായ ബന്ധമാണ് വേണ്ടത്, ഇന്ത്യയുമായി, ടാംഗോ ചെയ്യാൻ രണ്ട് പേർ വേണം എന്നായിരുന്നു പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ പരാമർശം. ഇതിന് മറുപടിയായി ഇവിടെ പ്രസക്തമായ ടി വാക്ക് തീവ്രവാദമാണ് ടാംഗോയല്ലെന്ന് രൺധീർ ജയ്‌സ്വാൾ പരിഹസിച്ചു.
അഫ്ഗാനിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധം വഷളായ സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ പരാമർശം, ഈ ആഴ്ച പാകിസ്ഥാൻ സൈന്യം രാജ്യത്തിനകത്ത് വ്യോമാക്രമണം നടത്തിയിരുന്നു. പാകിസ്താൻ പോസ്റ്റുകൾ തകർത്താണ് അഫ്ഗാനിസ്ഥാൻ പ്രതികരിച്ചത്.
അതേസമയം ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവച്ചത് പാകിസ്താനെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തിന് വിദൂര രാജ്യങ്ങളിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യേണ്ടിവരുന്നു, ഇത് വിദേശ നാണയ ശേഖരം കൂടുതൽ ഇല്ലാതാക്കുന്നു. ഉയർന്ന പണപ്പെരുപ്പവും രാഷ്ട്രീയ അസ്ഥിരതയും പാകിസ്താന്റെ സമ്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കി.ഭീകരതയും ചർച്ചകളും’ ഒരുമിച്ച് പോകാനാകില്ലെന്ന് ഇന്ത്യ ആവർത്തിച്ച് അടിവരയിടുകയും അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പാകിസ്താനോട് ആവശ്യപ്പെടുകയും ചെയ്തു
Discussion about this post