എല്ലാ വീടുകളിലും കാണപ്പെടുന്ന പ്രധാന പ്രശ്‌നമാണ് ചിതൽ ശല്യം. ഓടിട്ട വീടുകളിലും വാർപ്പ് വീടുകളിലും ചിതൽ വരാറുണ്ട്. തടിയിൽ തീർത്ത ഫർണീച്ചറുകളും തറയും എല്ലാമാണ് ചിതലുകളുടെ ഇഷ്ട കേന്ദ്രം. എന്തും പാടെ നശിപ്പിക്കാൻ ഇത്തിരിക്കുഞ്ഞന്മാരായ ചിതലുകൾക്ക് കഴിയും. ഇവയെ പൂർണമായും ഇല്ലാതാക്കുക എന്നത് അൽപ്പം പ്രയാസകരമാണ്.
ഇതിനായി രാസ വസ്തുക്കളെ ആണ് പ്രധാനമായും നാം ആശ്രയിക്കുക. എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. ഇത്തരം കെമിക്കലുകൾ അടങ്ങിയ മരുന്നുകൾ ശ്വസിക്കുന്നത് പോലും നമ്മുടെ ജീവൻ അപകടത്തിലാക്കും. ഈ സാഹചര്യത്തിൽ ചിതലുകളെ തുരത്താൻ എന്ത് ചെയ്യണം എന്ന് നോക്കാം.
ആദ്യം ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ് സ്പൂൺ അളവിൽ സോപ്പുപൊടി ഇടുക. ശേഷം ഇതിലേക്ക് അൽപം വിനാഗിരി ഒഴിച്ച് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ചേർക്കുന്ന വസ്തുവാണ് ഇതിൽ പ്രധാന വസ്തു.
കായമാണ് ഇനി ഇതിലേക്ക് ചേർക്കേണ്ടത്. കായം പൊടിയായിട്ടോ, അല്ലെങ്കിൽ കായംകലക്കിയ വെള്ളമോ ഈ മിശ്രിതത്തിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം നന്നായി മിക്‌സ് ചെയ്യുക. ശേഷം ഇതിലേക്ക് കുറച്ച് കൂടി വെള്ളം ചേർത്ത് നേർപ്പിക്കാം. ഇപ്പോൾ ചിതലിനായുള്ള മരുന്ന് തയ്യാറായി. ഇനി ഇത് ചിതൽപുറ്റുകളിൽ അടിച്ച് കൊടുക്കാം.
Discussion about this post