തൃശൂര്‍: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഒമ്പത് വയസുകാരിയെ കാറിടിച്ച് തെറിപ്പിച്ചു. വെള്ളിത്തിരുത്തിയിൽ ആണ് സംഭവം. വെള്ളിച്ചിരുത്തി സ്വദേശിനി കുന്നുംകാട്ടിൽ വീട്ടിൽ അനിലിന്‍റെ മകൾ പാർവണക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് അപകടം സംഭവിച്ചത്. ചൂണ്ടൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.












