മുംബൈ : ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) അംഗത്വ ഡ്രൈവിൻ്റെ രജിസ്ട്രേഷൻ കാമ്പയിൻ ആരംഭിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഞായറാഴ്ച നാഗ്പൂരിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു അംഗത്വ കാമ്പയിനിന്റെ തുടക്കം.
ജനങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരേയൊരു പാർട്ടി ബിജെപിയാണെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
മറ്റെല്ലാ പാർട്ടികളും സ്വകാര്യ ഉടമസ്ഥതയിലുള്ള പാർട്ടികളാണ്. ഇപ്പോൾ ജനങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരേയൊരു പാർട്ടി ബിജെപിയാണ്. താഴെ മുതൽ മുകളിലേക്ക് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. ഒരു ചായ വിൽപനക്കാരന് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകാൻ പറ്റുന്നത് ബിജെപിയിൽ മാത്രമാണ്. മുഖ്യമന്ത്രി പറഞ്ഞു.
വിലെ രണ്ട് മണിക്കൂറിനുള്ളിൽ 25,000 പേർ അംഗത്വ ഡ്രൈവിൽ എൻറോൾ ചെയ്തുവെന്നും നാഗ്പൂരിൽ ഏഴ് ലക്ഷം പേരെ എൻറോൾ ചെയ്യാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post