ന്യൂഡൽഹി: കോവിഡ് സമയത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് അരവിന്ദ് കെജ്രിവാൾ നികുതിദായകരുടെ 33 കോടി രൂപ ഉപയോഗിച്ചെന്ന് ആരോപണം. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി അൽക്ക ലാംബ.
“ശീഷ് മഹൽ” വിഷയത്തിന്റെ പേരിൽ മുൻ ഡൽഹി മുഖ്യമന്ത്രിക്കെതിരെ ബിജെപി ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ആരോപണവുമായി കോൺഗ്രസ്സും രംഗത്ത് വരുന്നത്.
പരവതാനികൾ, കർട്ടനുകൾ, ആഡംബര ടോയ്‌ലറ്റുകൾ, നീന്തൽക്കുളം തുടങ്ങിയ ഇനങ്ങളിലാണ് ഈ തുക ചെലവഴിച്ചതെന്ന് കൽക്കാജി മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രി അതിഷിക്കെതിരെ മത്സരിച്ച ലാംബ ചൂണ്ടിക്കാട്ടി.
ബംഗ്ലാവ്, കാർ, സുരക്ഷ തുടങ്ങിയ സൗകര്യങ്ങളൊന്നും താൻ സ്വീകരിക്കില്ലെന്ന് മുമ്പ് അവകാശപ്പെട്ടിരുന്ന കെജ്‌രിവാൾ, പകരം സ്വകാര്യ ആഡംബരങ്ങൾക്കായി ഫണ്ട് ചെലവഴിച്ചുവെന്ന് അവർ വ്യക്തമാക്കി .
Discussion about this post