കൊച്ചി : ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് സാമൂഹ്യ മദ്ധ്യമത്തിൽ അധിക്ഷേപം. നടി ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ കേസെടുത്ത് പോലീസ്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഹണിയ്ക്കെതിരെ അശ്ലീ കമന്റിട്ടവർക്കെതിരെയാണ് കേസ്. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ മുപ്പതോളം പേർക്കെതിരെ ഇന്നലെ രാത്രിയോടെ എറണാകുളം സെൻട്രൽ പൊലീസിൽ ഹണി റോസ് പരാതി നൽകിയിരുന്നു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് . ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണിത്.
ഒരു വ്യക്തിയെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചായിരുന്നു സമൂഹമാദ്ധ്യമത്തിലൂടെ ഹണി റോസ് പോസ്റ്റ് ഇട്ടത്.
“ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗങ്ങൾ കൊണ്ട് അപമാനം നേരിട്ടു. പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂർവം സമൂഹ മാദ്ധ്യമങ്ങളിൽ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പറയുകയാണ്” എന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്. ഇതിനടിയിലാണ് ചിലർ അശ്ളീല കമന്റുമായി എത്തിയത്.
Discussion about this post