നമ്മുടെ യാത്രകളെ എളുപ്പവും സുരക്ഷിതവുമാക്കുന്നതാണ് പൊതുഗതാഗത സംവിധാനങ്ങൾ. ഇതിൽ നമ്മൾ പാലിക്കേണ്ട പലകടമകളും മര്യാദകളും ഉണ്ട്. സഹയാത്രക്കാരെ കൂടി പരിഗണിച്ചുവേണം നമ്മൾ യാത്രയ്ക്ക് പുറപ്പെടുന്നത്. അടുത്തിടെ വിമാനയാത്രകൾക്കിടെ പല പ്രശ്‌നങ്ങളും യാത്രക്കാർ അനുഭവിക്കേണ്ടി വന്നെന്നവാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. സമാനമായ ഒരു ദുരനുഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമാവുകയാണ്.
സഹയാത്രക്കാരൻ സ്വപ്‌നത്തിലാണെന്ന് കരുതി അടുത്തിരുന്ന മറ്റൊരു യാത്രക്കാരന്റെ മേൽ മൂത്രമൊഴിച്ചത്രേ. ഈ കഴിഞ്ഞ ഡിസംബർ 27ന് സാൻ ഫ്രാൻസിസ്‌കോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്രതിരിച്ച യുകെയുടെ യുഎ ഫ്‌ളൈറ്റ് 189 ലെ ബിസിനസ് ക്ലാസിൽ വച്ച് ജെറോം ഗുട്ടറസ് എന്ന യാത്രക്കാരനാണ് ഈ ദുരനുഭവം.അദ്ദേഹം തൻറെ എട്ട് മണിക്കൂർ വിമാനയാത്രക്കിടെ ഒന്ന് ഉറങ്ങിപ്പോയി. ഇതിനിടെയാണ് തൻറെ വയറ്റത്തേക്ക് ആരോ വെള്ളമൊഴിക്കുന്നതായി തോന്നിയത്. എഴുന്നേറ്റ് നോക്കിയപ്പോൾ സഹയാത്രക്കാർ മൂത്രമൊഴുക്കുകയായിരുന്നു. തൻറെ വയറ് മുതൽ കാൽ വരെ നനഞ്ഞതായി ജെറോം ഗുട്ടറസ് വെളിപ്പെടുത്തി.
സഹയാത്രക്കാരൻ ‘സ്വപ്നത്തിൽ’ അറിയാതെയാണ് അത് സംഭവിച്ചതെന്ന് പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. ജെറോം ഗുട്ടറസിനോട് സംയമനം പാലിക്കാൻ ക്രൂ അംഗങ്ങൾ ആവശ്യപ്പെട്ടതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായില്ല. തനിക്ക് എട്ട് മണിക്കൂറോളം നേരം നനഞ്ഞ വസ്ത്രവുമായി വിമാനത്തിൽ ഇരിക്കേണ്ടി വന്നെന്ന് യുവാവ് പറയുന്നു. തങ്ങളുടെ വിമാനങ്ങളിൽ കയറുന്നതിൽ നിന്ന് മൂത്രമൊഴിച്ച യാത്രക്കാരനെ വിലക്കിയെന്ന് യുണൈറ്റഡ് എയർലൈൻസ് വ്യക്തമാക്കി.
Discussion about this post