ബാക്ടീരിയകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് എവിടെയാണ് എന്ന് ചോദിച്ചാൽ മിക്കവരും പറയുന്ന ഉത്തരം എന്നത് ടോയ്‌ലറ്റ് സീറ്റോ ഡിഷ് സിങ്കോ എന്നിങ്ങനെയായിരിക്കും. എന്നാൽ അങ്ങനെയല്ല. അതിനുള്ള ഉത്തരം എന്നത് നിങ്ങൾ കൂടെ എന്നും കൊണ്ടുപോകുകയും ദിവസം മുഴുവൻ വെള്ളം കുടിക്കുകയും ചെയ്യുന്ന ആ ഒരു വസ്തുവിലാണ് . ബാക്ടീരിയകൾ കൂടുതൽ അടങ്ങിയിരിക്കുന്നത് വെള്ളക്കുപ്പിയിലാണ് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
അമേരിക്കൻ ഫിൽട്രേഷൻ കമ്പനിയായ WaterFilterGuru.com ആണ് ഈ പഠനം നടത്തിയത്. ഒരു ശരാശരി പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിലിൽ 20.8 ദശലക്ഷം CFU ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് ഒരു പഠനം കണ്ടെത്തി. ഒരു വാട്ടർ ബോട്ടിലിൽ കമ്പ്യൂട്ടർ മൗസിന്റെ അഞ്ചിരട്ടി ബാക്ടീരിയ അടങ്ങിയിരിക്കുന്നു. ടോയ്ലറ്റ് സീറ്റിൽ 40,000 മടങ്ങ് ബാക്ടീരിയകളുണ്ട്. അതിനെക്കാളും ഇരട്ടിയാണ് വാട്ടർ ബോട്ടിലിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ.
പുനരുപയോഗിക്കാവുന്ന ഈ വാട്ടർ ബോട്ടിലുകളിൽ ഗവേഷകർ രണ്ട് തരം ബാക്ടീരിയകളെ കണ്ടെത്തി. ഗ്രാംനെഗേറ്റീവ് , ബാസിലസും. ഇവ അണുബാധയ്ക്കും ഗുരുതരമായ ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകും. റൂം ടെമ്പറേച്ചറിൽ വാട്ടർ ബോട്ടിൽ എത്ര നേരം സൂക്ഷിക്കുന്നുവോ അത്രയും ബാക്ടീരിയകൾ വളർന്ന് കൊണ്ടിരിക്കും .
ബാക്ടീരിയകളെ തുരത്താനുള്ള വഴികൾ
60 ഡിഗ്രി സെൽഷ്യസിൽ കുപ്പി സൂക്ഷിക്കണമെന്ന് ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ മൈക്രോബയോളജിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രിംറോസ് ഫ്രീസ്റ്റോൺ പറഞ്ഞു. ബാക്ടീരിയ ഒഴിവാക്കാൻ ദിവസത്തിൽ ഒരിക്കൽ കഴുകണം . 100 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുള്ള വെള്ളത്തിൽ കഴുകണം. കാരണം ഈ താപനിലയിൽ മിക്ക രോഗാണുക്കളും ചാത്തൊടുങ്ങും.
വാഷിംഗ് അപ്പ് ലിക്വിഡ് ചേർത്ത് ചുറ്റും കറക്കി പത്ത് മിനിറ്റ് വെയ്ക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. പൂർണ്ണമായി ഉണങ്ങുന്നത് രോഗാണുക്കളുടെ വളർച്ചയെ തടയുമെന്നതിനാൽ രാത്രി മുഴുവൻ ഇത് ഇങ്ങനെ തന്നെ വെയ്ക്കുക. നന്നായി ഉണങ്ങിയ ശേഷം വെള്ളം നിറച്ച് റഫ്രിജറേറ്ററിൽ വെയ്ക്കുക. റഫ്രിജറേറ്ററിൽ വെയ്ക്കുന്നത് സൂക്ഷ്മജീവികളുടെ എണ്ണം വർദ്ധിക്കാതിരിക്കാൻ സഹായിക്കും.
Discussion about this post