എപ്പോള്‍ പാല്‍ കുടിച്ചാലും അതിന് നിരവധി ഗുണങ്ങളുണ്ട്. കാരണം വളരെ ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് ഇതെന്നത് തന്നെ. പാലില്‍ കാല്‍സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ എല്ലുകളെ ബലപ്പെടുത്തുക
മാത്രമല്ല, പലതരത്തിലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ മഞ്ഞുകാലമാണ് ഇപ്പോള്‍. ഈ സമയത്ത് നിരവധി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ട്. ഇതിന് സ്ഥിരം കുടിക്കുന്ന പാലിലൂടെ പ്രതിവിധി കണ്ടാലോ. പാലില്‍ ചില വസ്തുക്കള്‍ കലര്‍ത്തി കുടിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ശരീരത്തിന് ഉള്ളില്‍ നിന്ന് ചൂട് നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് എന്തൊക്കെയാണെന്ന് നോക്കാം,
1. ശര്‍ക്കര: ശര്‍ക്കര പാലില്‍ ചേര്‍ത്തു കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ശരീരത്തെ സജീവമാക്കുകയും ചെയ്യുന്നു. പാലില്‍ ശര്‍ക്കര കലര്‍ത്തി കുടിക്കുന്നത് പാലിന് മധുരം മാത്രമല്ല, പാലിന്റെ പോഷകമൂല്യവും വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
2. ഈന്തപ്പഴം: ഈന്തപ്പഴം പ്രതിരോധശേഷിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നു. മഞ്ഞുകാലത്ത് പാലില്‍ കലക്കി കുടിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ജലദോഷവും ചുമയും അകറ്റുകയും ശരീരത്തിന് ഉള്ളില്‍ നിന്ന് ചൂട് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
3. ബദാം: പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബദാം ശൈത്യകാലത്ത് പാലില്‍ കലക്കി കുടിക്കാനുള്ള മികച്ച ഓപ്ഷനാണ്. ബദാം പാലില്‍ കലക്കി കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
4. മഞ്ഞള്‍: മഞ്ഞള്‍ പാല്‍ പലര്‍ക്കും ഇഷ്ടമാണ്. മഞ്ഞള്‍ ആന്റി വൈറല്‍, ആന്റി ഫംഗല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഇത് മഞ്ഞുകാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
Discussion about this post