കൊച്ചി; സോഷ്യൽ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ പരാതിക്കാരിയായ ഹണിറോസിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്.എല്ലാ സീമകളും ലംഘിച്ചുള്ള അപവാദപ്രചരണങ്ങൾ അനുവദിക്കാനാവില്ലെന്ന് നടി കൂട്ടിച്ചേർത്തു. ഇത്രകാലത്തെ ജീവിതത്തിനിടയിൽ ഒരാളെപ്പോലും വേദനിപ്പിക്കാത്ത വ്യക്തിയാണ്. ഇരുപത് വർഷത്തെ കരിയറിൽ താനൊരിക്കലും നേരിടാത്ത തരം അപമാനങ്ങൾ സഹിക്കേണ്ടി വന്നു. തെറ്റിദ്ധാരണകൾ താനുണ്ടാക്കിയതല്ല, എല്ലാ സ്ത്രീകൾക്കുമായി യുദ്ധം പ്രഖ്യാപിക്കുന്നുണ്ടെന്ന് പറഞ്ഞത് അതിന്റെ പൂർണ്ണ ഉത്തരവാദിത്തോടെയാണെന്ന് താരം കൂട്ടിച്ചേർത്തു.
ഞാനൊരു മോശം അഭിനേത്രിയല്ല. വസ്ത്രധാരണത്തിന്റെ പേരിലായിരിക്കും ഞാൻ പഴികേട്ടിട്ടുണ്ടാവുക. കണ്ണാടിയിൽ നോക്കി ഒരുങ്ങി ഇറങ്ങുമ്പോൾ എനിക്ക് കംഫേർട്ടബിൾ ആണെന്ന് ഉറപ്പ് വരുത്തിയിട്ടുള്ള വസ്ത്രങ്ങൾ മാത്രമാണ് ധരിക്കുന്നത്. അതിൽ നിങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. കാരണം കാണുന്ന ആളുകളുടെ കണ്ണിലാണ് സൗന്ദര്യമെന്ന് പറയുന്നത് പോലെ തന്നെയാണത്. അങ്ങനെ പറയുന്നതിൽ പ്രശ്‌നമുണ്ടെന്ന് കരുതുന്നയാൾ പോലുമല്ല ഞാൻ.
അതേസമയം ഹണിറോസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പോലീസ് നിരീക്ഷണത്തിലാണ്. സൈബർ ആക്രമണത്തിൽ നടപടി കടുപ്പിച്ചിരിക്കുകയാണ് പോലീസ്. മോശം കമന്റിടുന്നവർക്കെതിരെ കേസെടുക്കും. താരത്തിന്റെ പരാതിയിൽ മുപ്പതോളം പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുമ്പളം സ്വദേശി ഷാജിയെന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Discussion about this post