ഇന്ന് ലോകത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന മിക്ക കണ്ടുപിടുത്തങ്ങളും അറിയപ്പെടുന്നത് പാശ്ചാത്യരുടെ പേരിലാണ്. എന്നാൽ ആ കണ്ടുപിടുത്തങ്ങളിൽ പലതിനും യഥാർത്ഥ അവകാശികൾ നമ്മളാണെന്ന് പലർക്കും അറിയില്ല. ഇന്ത്യക്കാർ കണ്ടു പിടിച്ച എന്നാൽ നമ്മൾ അജ്ഞരായ അഭിമാനിക്കാത്ത 7 കണ്ടുപിടുത്തങ്ങൾ നോക്കാം.
1. തിമിര ശസ്ത്രക്രിയ
പുരാതന ഇന്ത്യൻ സർജനായ സുശ്രുതൻ 600 ബിസിഇയിൽ തന്നെ മൂർച്ചയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് തിമിര ശസ്ത്രക്രിയകൾ നടത്തിയിരുന്നു.അതേസമയം റോബർട്ട് വില്ലാർഡിനെപ്പോലുള്ള പാശ്ചാത്യ ഡോക്ടർമാർക്കാണ് ഇതേ നടപടിക്രമത്തിൻ്റെ ക്രെഡിറ്റ് ഇന്ന് ലഭിക്കുന്നത്
2. പ്ലാസ്റ്റിക് സർജറി
തിമിരം മാത്രമല്ല; ബിസി ആറാം നൂറ്റാണ്ടിൽ റിനോപ്ലാസ്റ്റി പോലുള്ള പുനർനിർമ്മാണ ശസ്ത്രക്രിയകൾക്കും സുശ്രുതൻ തുടക്കമിട്ടു. ഹരോൾഡ് ഗില്ലിസിനെപ്പോലുള്ള പാശ്ചാത്യ ശസ്‌ത്രക്രിയാ വിദഗ്ധർ 19-ാം നൂറ്റാണ്ടിൽ ഇതിന്റെ പേരിൽ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും, അതിനും എത്രയോ മുമ്പ് നമ്മൾ പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു.
3. ഇരുമ്പ്, ഉരുക്ക് ഉത്പാദനം
ബിസി 300-നടുത്ത് ഇന്ത്യൻ മെറ്റലർജിസ്റ്റുകൾ അതിശക്തമായ വൂട്ട്സ് സ്റ്റീൽ നിർമ്മിക്കുമായിരുന്നു, കൂടാതെ അത് പുരാതന ലോകമെമ്പാടും വ്യാപിച്ചിരുന്നു . എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൽ പാശ്ചാത്യർ ഉരുക്ക് നിർമ്മാണ രീതികൾ കണ്ടെത്തിയപ്പോൾ, അത് അവരുടെ പേരിലാണ് അറിയപ്പെട്ടത്.
4. ചെസ്സ് (ചതുരംഗം)
ചെസ്സ് കളി ഏകദേശം 600 CE-ൽ ഇന്ത്യയിൽ ചതുരംഗ എന്ന പേരിൽ ഇന്ത്യയിൽ ആരംഭിച്ചു, കാലാൾപ്പട, കുതിരപ്പട, ആനകൾ തുടങ്ങി ഇന്ന് ചെസ്സിൽ കാണുന്ന എല്ലാം അന്ന് തന്നെ ഉണ്ടായിരിന്നു. എന്നാൽ യൂറോപ്പിലെത്തുമ്പോഴേക്കും അത് പുനർരൂപകൽപ്പന ചെയ്യുകയും അവർക്ക് അതിന്റെ ക്രെഡിറ്റ് നല്കപെടുകയും ചെയ്തു.
5. ബൈനറി സിസ്റ്റം
ആധുനിക കമ്പ്യൂട്ടിംഗിൽ നിർണായകമായ ബൈനറി നമ്പറുകൾ എന്ന ആശയം, പതിനേഴാം നൂറ്റാണ്ടിൽ ഗോട്ട്‌ഫ്രൈഡ് ലെയ്ബ്‌നിസ് അത് ഔപചാരികമാക്കുന്നതിന് വളരെ മുമ്പുതന്നെ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ പ്രചരിച്ചിരുന്നു. ബിസി 200-നടുത്ത് ഇന്ത്യൻ പണ്ഡിതനായ പിംഗള കാവ്യാത്മക പാറ്റേണുകൾക്കായി ബൈനറി സിസ്റ്റം കണ്ടുപിടിച്ചിരുന്നു. അതായത് ഇന്ത്യ പണ്ടേ ഡിജിറ്റൽ ആയിരിന്നു എന്ന് ചുരുക്കം.
6 . ആറ്റങ്ങളുടെ ആശയം
ക്രി.മു. 600-നടുത്ത് വൈശേഷിക വിദ്യാലയത്തിലെ ഇന്ത്യൻ തത്ത്വചിന്തകർ ദ്രവ്യത്തിൻ്റെ നിർമ്മാണ ഘടകമായ ആറ്റങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ആധുനിക ആറ്റോമിക് സിദ്ധാന്തം 19-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജോൺ ഡാൽട്ടണിൻ്റെ പേരിലാണ് അറിയപ്പെടുന്നത്









Discussion about this post