നീലത്താമര എന്ന ചിത്രത്തിൽ ലാൽജോസ് മലയാള സിനിമയിൽ അവതരിപ്പിച്ച നായികയാണ് അർച്ചന കവി . ഒരിടയ്ക്ക് സിനിമയിൽ നിന്ന് ഇടവേളയെടുത്ത് മാറി നിന്നെങ്കിലും ഇപ്പോഴിതാ തിരിച്ച് വന്നിരിക്കുകയാണ് താരം . ടൊവിനോ നായകനായി എത്തിയ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നിരിക്കുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ നല്ല കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമായിരുന്നു വിവാഹവും വിവാഹമോചനവും എന്നാണ് അർച്ചന കവി പറയുന്നത്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടേറിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്ക് മാനസികപ്രശ്‌നങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ദൈവത്തിന്റെ ഇടപെടൽ കൊണ്ട് ആ പ്രശ്‌നങ്ങളെ അതിജീവിക്കാൻ ആയി. കുടുംബത്തിന്റെ ഇടപെടലും തന്നെ നേർവഴിയാക്കി എന്നും അർച്ചന പറയുന്നു.
ഞങ്ങൾ ഫാമിലി ഫ്രണ്ടസ് ആയിരുന്നു. പക്ഷേ വിവാഹജീവിതം തീർത്തും വ്യത്യസ്തമാണ്. ഒരേ റൂഫിന് കീഴിൽ ഒരുമിച്ച് താമസിക്കുമ്പോൾ മാത്രമാണ് ഒരാളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കു. ഒരിക്കലും അബീഷോ ഞാനോ മോശം മനുഷ്യർ ആണെന്നല്ല. പക്ഷെ നങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നാൽ മതിയായിരുന്നു അതിനു അപ്പുറത്തേക്ക് പോകാൻ പാടില്ലായിരുന്നു അത്രേം ഉണ്ടായിരുന്നുള്ളൂ.
വിവാഹ ജീവിതത്തെക്കുറിച്ചു ചോദിച്ചപ്പോൾ അർച്ചന പ്രതികരിച്ചു. അവൻ വേറെ കെട്ടി പോയി കൊച്ചേ, അവൾ കേൾക്കുന്നില്ലേ ഇത്; അവനു ഇനിയും വേറെ കെട്ടാൻ ആകില്ലല്ലോ. പിന്നെ വ്യക്തിപരമായി നമ്മൾക്ക് ഇടയിൽ സംഭവിച്ചതിനെക്കുറിച്ച് ഒരു പബ്ലിക്ക് പ്ലാറ്റ് ഫോമിൽ വന്നിരുന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവന് നല്ലത് വരാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. നമ്മൾക്ക് ഒരു ജീവിതം അല്ലെ ഉള്ളൂ. അത് എന്തിനാണ് കോമ്പ്‌ലിക്കേറ്റഡ് ആക്കി മാറ്റുന്നത്. എന്ത് പ്രശ്‌നവും ഉണ്ടായാൽ എന്റെ കുടുംബം എന്നെ പിന്തുണക്കും. അവർ എന്റെ ഒപ്പം നിൽക്കുന്ന ആളുകൾ ആണ്.
എന്റെ എല്ലാം കാര്യത്തിനും കുടുംബം എന്റെ കൂടെ നിന്നു. അവരാണ് എന്റെ ബലം. ഇന്നേ വരെ അവർ എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത്. ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. അവരോട് എന്തും പറയാൻ എനിക്ക് ഒരു പേടിയും ഇല്ല എന്ന് താരം വ്യക്തമാക്കി.
Discussion about this post