ബെല്ലാരി: രണ്ട് സംസ്ഥാനങ്ങളിലേക്ക് നീണ്ട പോത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഒടുവില്‍ പരിഹാരം കണ്ട് പൊലീസ്. പോത്ത് തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്നായിരുന്നു ചിലരുടെ ആവശ്യം. എന്നാല്‍ ഇതൊന്നുമില്ലാതെ ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലുള്ള ബൊമ്മനഹല്‍, മേദെഹാള്‍ ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക പൊലീസിന് കഴിഞ്ഞു.
തര്‍ക്കം രൂക്ഷമായതോടെ അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള പൊലീസ് ഇരു ഗ്രാമങ്ങളിലെയും ആളുകളുമായി ചര്‍ച്ച നടത്തുകയും കര്‍ണാടക അതിര്‍ത്തിയിലെ ഗ്രാമവാസികള്‍ക്ക് പോത്തിനെ കൈമാറി പ്രശ്നം പരിഹരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ഗ്രാമവാസികള്‍ ഈ തീരുമാനം അംഗീകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി.
കര്‍ണാടകയിലെ ബെല്ലാരിയിലും ആന്ധ്ര പ്രദേശിലെ മെത്താഹാള്‍ ഗ്രാമത്തിലുമുള്ള കര്‍ഷകര്‍ക്കിടയിലാണ് പ്രശ്‌നം ആരംഭിച്ചത്. അഞ്ച് വയസ് പ്രായമുള്ള പോത്താണ് ഉടമസ്ഥാവകാശത്തേ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടി വന്നത്. ബെല്ലാരിയിലെ ബൊമ്മനഹാളില്‍ ഉത്സവത്തിന് ഭാഗമായി ബലി നല്‍കാനായി വളര്‍ത്തിയിരുന്ന പോത്തിനെ ഉത്സവം അടുക്കാറായതോടെ ഗ്രാമത്തില്‍ സൈ്വര്യ വിഹാരത്തിന് വിട്ടിരുന്നു.
ഇതിനിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ പോത്തിനെ കാണാതെ പോവുകയായിരുന്നു. ഇതിനെ സമീപഗ്രാമമാണെങ്കിലും അയല്‍ സംസ്ഥാനത്തെ മെത്താഹാളിലാണ് കണ്ടെത്തിയത്. ബൊമ്മനഹാളില്‍ നിന്ന് പോത്തിനെ തെരഞ്ഞെത്തിയവര്‍ പോത്തിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചതോടെയാണ് മെത്താഹാളി ഗ്രാമത്തിലുള്ളവര്‍ പ്രതിഷേധവുമായി എത്തി. ബെല്ലാരി സ്വദേശികളുടെ വാദം ഇവര്‍ അംഗീകരിക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് സംഭവം പൊലീസ് സ്റ്റേഷനിലെത്തിയത്.
Discussion about this post