ഭോപ്പാൽ : ഒന്നാമത്തെ പ്രസവ ശസത്രക്രിയയ്ക്കിടയിൽ സ്ത്രീയുടെ വയറ്റിൽ അകപ്പെട്ട് പോയ സൂചി കണ്ടെത്തിയത് രണ്ടാമത്തെ പ്രസവ സമയത്ത്. മദ്ധ്യപ്രദേശിലാണ് സംഭവം. സജ്ഞയ് ഗാന്ധി ആശുപത്രിയിലാണ് വിചിത്ര സംഭവം ഉണ്ടായത്.
ആദ്യ പ്രസവ സമയത്ത് യുവതിയുടെ വയറിനുള്ളിൽ അകപ്പെട്ട് പോയ സൂചി കണ്ടെത്തിയത് രണ്ട് വർഷങ്ങൾക്ക് ശേഷം അവരുടെ രണ്ടാമത്തെ പ്രസവസമയത്താണ്. പ്രസവസമയത്ത് ഈ പിൻ നവജാതശിശുവിനെ മുറിവേൽപ്പിക്കുകയും കുഞ്ഞിൻറെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ ഉണ്ടാക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു. പരിക്കുകളെ തുടർന്ന് കുഞ്ഞ് ഇപ്പോൾ വെൻറിലേറ്ററിലാണ്.
രേവയിലെ ഘോഘർ പ്രദേശവാസിയായ ഹിനാ ഖാൻ എന്ന യുവതിയും കുടുംബാംഗങ്ങളുമാണ് ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2023 മാർച്ച് 5 -നാണ് രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ഹിനാ ഖാൻ തൻറെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. അമ്മയ്ക്കും കുഞ്ഞിനും തുടക്കത്തിൽ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം വയറ് വേദന അനുവപ്പെടുകയായിരുന്നു. പിന്നീട് ഡോക്ടറെ കാണിച്ചു വെങ്കിലും പ്രസവസമയത്തെ തുന്നലുകൊണ്ടുള്ള വേദനയാണ് എന്ന് ഡോക്ടർ പറയുകയായിരുന്നു,
എന്നാൽ രണ്ടാമത്തെ പ്രസവത്തിലാണ് വയറിൽ സൂചി കുടുങ്ങിയ വിവരം മനസിലാവുന്നത്. ഇത് കുടുങ്ങി കിടന്നതിനാൽ യുവതിക്ക് ഗർഭകാലം മുഴുവനും കഠിന വേദനയാണ് അനുഭവിക്കേണ്ടി വന്നത്.










Discussion about this post