ലോകത്ത് പ്രതിവര്‍ഷം ടണ്‍കണക്കിന് ഇലക്ട്രോണിക് മാലിന്യങ്ങളാണ് പുറന്തള്ളപ്പെടുന്നത്. ഇപ്പോഴിതാ ഇത് ഫലപ്രദവും പ്രയോജനകരവുമായി സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗ്ഗം വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍.
ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്നതിനും ഇതിനൊപ്പം തന്നെ പുറത്തുവരുന്ന CO2-നെ വിലയേറിയ ജൈവ വസ്തുക്കളാക്കി മാറ്റുന്നതിനുള്ള രീതിയും കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ്.
ഇ-മാലിന്യത്തില്‍ നിന്ന് സ്വര്‍ണ്ണം വീണ്ടെടുക്കുന്നതിനുള്ള പരമ്പരാഗത രീതികളില്‍ സയനൈഡ് ഉള്‍പ്പെടെയുള്ള കഠിനമായ രാസവസ്തുക്കള്‍ ഉപയോഗിക്കണമായിരുന്നു ഇത് പാരിസ്ഥിതിക അപകടങ്ങള്‍ സൃഷ്ടിച്ചു, എന്നാല്‍ അപകടകരമായ രാസവസ്തുക്കള്‍ ഇല്ലാതെ, കെമിക്കല്‍ അഡോര്‍പ്ഷന്‍ ഉപയോഗിച്ചാണ് സ്വര്‍ണ്ണം വേര്‍തിരിക്കുന്നത്.
അതേസമയം, ഇലക്ട്രോണിക് വേസ്റ്റുകളില്‍(Electronic Waste) നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പദ്ധതിയുമായി യുകെയിലെ റോയല്‍ മിന്റ്(Royal Mint) രംഗത്തുവന്നിരുന്നു. നൂറ് കിലോ സ്വര്‍ണം(Gold) ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിക്കാനുള്ള നടപടികള്‍ ഇവര്‍ ആരംഭിച്ച് കഴിഞ്ഞു. സൗത്ത് വെയില്‍സിലെ ലാന്‍ട്രിസാന്റിലെ പുതിയ പ്ലാന്റിലാണ് റോയല്‍ മിന്റ് പദ്ധതി ആരംഭിക്കുന്നത്.
ഇലക്ട്രോണിക് വേസ്റ്റുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സ്വര്‍ണം നാണയങ്ങളും സ്വര്‍ണകട്ടികളും നിര്‍മ്മിക്കാനാണ് റോയല്‍മിന്റ് ലക്ഷ്യം. 2023 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് റോയല്‍ മിന്റ് അധികൃതര്‍ അറിയിച്ചു. കേടായ ലാപ്ടോപുകളിലെയും ഫോണുകളിലെയും സര്‍ക്യൂട്ട് ബോര്‍ഡുകളില്‍ അമൂല്യമായി ലോഹങ്ങള്‍ ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Discussion about this post