കൊളോണിയല്‍ കാലഘട്ടത്തില്‍ പേര്‍ഷ്യന്‍ കുടിയേറ്റക്കാര്‍ ആരംഭിച്ച ഇറാനി കഫേകള്‍ വളരെ പ്രത്യേകതയുള്ളവയാണ്. പിന്നീട് മുംബൈ, പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം ഇവയുണ്ട്. ഇപ്പോള്‍ വളരെ രസകരമായ ചില നിയമങ്ങള്‍ കൊണ്ടാണ് ഇത്തരത്തിലൊരു കഫേ സോഷ്യല്‍ മീഡിയയില്‍ ആളുകളെ ചിരിപ്പിക്കുന്നത്.
പൂനെയിലെ ഇറാനി കഫേ സന്ദര്‍ശിച്ച ഒരാളാണ് ഇവിടെ നിന്നുള്ള മെനുവിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. അതില്‍ കാണുന്നത് വിഭവങ്ങളുടെ പേരും വിലയും മാത്രമല്ല, മറിച്ച് പാലിക്കേണ്ടുന്ന ചില നിയമങ്ങളും കൂടിയാണ്. കാഷ്യറോട് പ്രേമവും സംസാരവുമൊന്നും വേണ്ട എന്നതടക്കം പല വിചിത്ര നിയമങ്ങളും ഇവിടെയുണ്ട്.
‘നോ എന്നാല്‍ ഒരൂ പൂര്‍ണമായ വാക്കാണ്, അതിന് കൂടുതല്‍ വിശദീകരണങ്ങളൊന്നും വേണ്ട’ എന്നും മെനുവില്‍ എഴുതിയിട്ടുണ്ട്. പുക വലിക്കരുത്, കടം ഇല്ല തുടങ്ങിയവയാണ് അത്. ഗാംബ്ലിംഗിനെ കുറിച്ച് ചര്‍ച്ച ചെയ്യരുത്, ഉറങ്ങരുത്, സൗജന്യമായിട്ടുള്ള ഉപദേശം അരുത്, മൂക്കില്‍ വിരലിടരുത്, പല്ല് തേക്കരുത്, മൊബൈല്‍ ഗെയിം കളിക്കരുത് തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.
എന്തായാലും ഉടമയുടെ ഹ്യൂമര്‍ സെന്‍സ് അപാരം തന്നെ എന്നായിരുന്നു മിക്കവരുടേയും കമന്റ്.
Discussion about this post