ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അതിഷിക്കെതിരെ ആക്രമണം ശക്തമാക്കി ഭാരതീയ ജനതാ പാർട്ടി (ബിജെപി) . “പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ ആതിഷിയുടെ കുടുംബം ശക്തമായി പിന്തുണച്ചിരുന്നത് ആണ് ബി ജെ പി ഉയർത്തി കാട്ടുന്നത്.
പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിനെ അവരുടെ കുടുംബം ശക്തമായി പിന്തുണച്ചിരുന്നു. മുതിർന്ന ബിജെപി നേതാവും ഡൽഹിയുടെ പാർട്ടിയുടെ ചുമതലക്കാരനുമായ ബൈജയന്ത് ജയ് പാണ്ഡയാണ് ഇത് പൊതുമധ്യത്തിൽ കൊണ്ടുവന്നത്.
തിങ്കളാഴ്ച ഡൽഹി ബിജെപി മീഡിയ വിഭാഗം മേധാവി പ്രവീൺ ശങ്കർ കപൂറും സമാനമായ പരാമർശം നടത്തിയിരുന്നു. “ഒരു വ്യക്തിയെന്ന നിലയിലോ മുതിർന്നയാളെന്ന നിലയിലോ ഞങ്ങൾ എല്ലാവരും അതിഷി മർലീനയുടെ പിതാവിനെ ബഹുമാനിക്കുന്നു, എന്നാൽ മർലീന ഒരു മുഖ്യമന്ത്രിയായതിനാൽ, അഫ്സൽ ഗുരുവിനെ പിന്തുണയ്ക്കുന്നതിനോ മാതാപിതാക്കളുടെ പ്രവൃത്തിയെ ന്യായീകരിക്കുന്നതിനോ സാധ്യമല്ല. അവരുടെ പിതാവിന്റെ പ്രസ്താവനയെ അപലപിക്കാൻ അവർ മുന്നോട്ട് വരണമെന്നാണ് ഡൽഹിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്,” കപൂർ പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post