ഏകദേശം നാല് വയസ് പ്രായമുള്ള കുഞ്ഞിനെ തലയറുത്ത് കൊലപ്പെടുത്തിയത് അല്ലാഹുവിന്റെ അജ്ഞയനുസരിച്ചാണെന്ന് കൊലപാതകം നടത്തിയ ആയ. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് മാധ്യമപ്രവര്‍ത്തകരോടാണ് യുവതിയുടെ പ്രതികരണം.
മോസ്കോയിലാണ് സംഭവം. ആയയായി ജോലി നോക്കുന്ന ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള ഒരു മുസ്ലിം യുവതിയാണ് കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന്റെ തലയറുത്ത് തെരുവിലൂടെ നടന്നത്.
ഇവരെ മാനസികാരോഗ്യ പരിശോധയ്ക്ക് വിധേയയാക്കിയിരുന്നു. കോടതി മുറിയിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. സമാധാന സന്ദേശവുമായി അല്ലാഹു മറ്റൊരു പ്രവാചകനെക്കൂടി അയയ്ക്കുകയാണെന്ന് അവര്‍ പറഞ്ഞു. തനിക്ക് നല്ല വിശപ്പുണ്ടായിരുന്നെന്നും ഭ്ക്ഷണം കഴിച്ചിട്ടില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചു പോകുമെന്നും അവര്‍ പറഞ്ഞു.
ഇവരെ രണ്ട് മാസത്തെ കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുകയാണ്. കൊലപാതകത്തിന് ശേഷം തെരുവിലൂടെ നടന്ന ഇവര്‍ എല്ലാവരെയും ഭീഷണിപ്പെടുത്തിയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Discussion about this post