1950 കളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ 100 രൂപ നോട്ടിന് ലഭിച്ചത് 56, 49,650 രൂപ. ലണ്ടനില്‍ നടന്ന ലേലത്തിലാണ് HA 078400 എന്ന സീരിയല്‍ നമ്പറിലുള്ള ഈ നോട്ട് വിറ്റുപോയത്.
എന്താണ് ‘ഹജ് നോട്ടി’ന്റെ പ്രത്യേകത?
‘ഹജ്ജ് എന്നറിയപ്പെടുന്ന ഒരു വ്യത്യസ്ത ശ്രേണിയില്‍ പെട്ടതാണ് ഈ നോട്ട് ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ആര്‍ബിഐ ഈ നോട്ടുകള്‍ ഇറക്കിയത്. സാധാരണ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് അനധികൃതമായി സ്വര്‍ണം വാങ്ങുന്നത് തടയുക എന്നതായിരുന്നു ഈ നോട്ടുകളുടെ പ്രധാന ലക്ഷ്യം.
കൂടാതെ ഈ നോട്ടുകള്‍ക്ക് ഒരു പ്രത്യേക ‘HA’ എന്ന പ്രിഫിക്സ് ഉണ്ടായിരുന്നു, അത് അവയെ സാധാരണ കറന്‍സി നോട്ടുകളില്‍ നിന്ന് എളുപ്പത്തില്‍ വേര്‍തിരിച്ചറിയാന്‍ പറ്റുന്നതാക്കി മാറ്റി,.കൂടാതെ, സാധാരണ ഇന്ത്യന്‍ കറന്‍സി നോട്ടുകളെ അപേക്ഷിച്ച് നോട്ടുകളില്‍ ഒരു പ്രത്യേക നിറ വൈവിധ്യവും ഈ നോട്ടുകള്‍ക്കുണ്ടായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമാണ് ഇവ ഉപയോഗിച്ചിരുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് സാധുതയുണ്ടായിരുന്നില്ല.
തീര്‍ഥാടന വേളയില്‍ കറന്‍സി ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടിയായാണ് ഹജ് നോട്ടുകള്‍ വിതരണം ആരംഭിച്ചത്.1961-ല്‍ കുവൈറ്റ് സ്വന്തം കറന്‍സി അവതരിപ്പിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളും അവരുടെ കറന്‍സികള്‍ അവതരിപ്പിച്ചതോടെ ഈ നോട്ടുകളുടെ ആവശ്യം ക്രമേണ കുറഞ്ഞു. 1970-കളോടെ ഹജ് നോട്ടുകള്‍ വിതരണം ചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കപ്പെട്ടു.
Discussion about this post