ഗേറ്റ് അധികൃതരില്‍ നിന്ന് ലഭിച്ച വിചിത്രമായ ഇമെയില്‍ സന്ദേശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ‘ഡിയര്‍ ഇഡ്ലി ചട്നി നോ സാമ്പാര്‍’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഗേറ്റില്‍ നിന്ന് ലഭിച്ച ഇമെയ്ലാണ് നെറ്റിസണ്‍സിനിടയില്‍ ചൂടന്‍ വിഷയമായി മാറിയിരിക്കുന്നത്.
ഗേറ്റ് അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഇമെയിലിലാണ് ഇത്തരത്തിലുള്ള അഭിസംബോധന കടന്നുകൂടിയിരിക്കുന്നത്. എനിക്ക് ഗേറ്റില്‍ നിന്ന് ലഭിച്ച ഇമെയിലാണ് ഇത്. ഇത് മനഃപൂര്‍വം ചെയ്തതാണോ? ഇത്തരത്തില്‍ ഒരു തെറ്റ് അവര്‍ക്ക് എങ്ങനെ വരുത്താനാകും?’ ഇമെയിലിന്റെ സ്‌ക്രീന്‍ഷോട്ട് റെഡിറ്റില്‍ പങ്കുവച്ചുകൊണ്ട് യുവാവ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
എന്നാല്‍ യുവാവ് പങ്കുവച്ച ഇമെയില്‍ ഗേറ്റ് അധികൃതര്‍ അയച്ചതാണോ എന്ന കാര്യത്തില്‍ പൂര്‍ണ്ണമായ വ്യക്തതയില്ല. എന്നാല്‍ ഇത്തരത്തിലുള്ള മെയില്‍ സത്യമാണെന്നും തനിക്കും അത്തരത്തിലുള്ള ഒരു മെയില്‍ ലഭിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട് മറ്റൊരാളും ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.
ചാറ്റിങ്ങിനിടെ ഔദ്യോഗിക മെയിലുകള്‍ അയച്ചാല്‍ ഇങ്ങനെയിരിക്കുമെന്നും ശമ്പളം കിട്ടാത്ത ആരോ ഒപ്പിച്ചതായിരിക്കുമെന്നൊക്കെയാണ് ആളുകളുടെ പ്രതികരണം.
Discussion about this post