ഗ്ലാസ് ജാറുകള്‍ ആരോഗ്യത്തിന് ഹാനികരമല്ലാത്തിനാല്‍ അവ വീണ്ടും ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയും. അടുക്കളയില്‍ മസാലപ്പൊടികളും സ്‌നാക്‌സുമൊക്കെ ഇട്ടുവെക്കുന്നതിന് ഇവ നല്ലൊരു ഒപ്ഷനാണ്. എന്നാല്‍ ഇവയ്ക്ക് മുകളിലെ സ്റ്റിക്കറുകള്‍ നീക്കം ചെയ്യുക എന്നത് ഒരു കഠിനമായ ജോലിയാണ്. സോപ്പും വെള്ളവുമൊക്കെ ചേര്‍ത്ത് ഉര്ച്ച് മിനുക്കി വരുമ്പോളേക്കും ഗ്ലാസ് ജാറില്‍ നിരവധി പോറലുകള്‍ വീണിട്ടുണ്ടാകും. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി വളരെ എളുപ്പത്തില്‍ എങ്ങനെ ഈ സ്റ്റിക്കറുകള്‍ നീക്കാന്‍ കഴിയും. അതിനൊരു ഫലപ്രദമായ കുറുക്കുവഴിയുണ്ട്.
ആദ്യമായി അല്‍പ്പം വെളിച്ചെണ്ണ ഒരു കോട്ടണ്‍ ബോളില്‍ മുക്കി ഈ സ്റ്റിക്കറിന് മുകളില്‍ തേച്ച് പിടിപ്പിക്കുക. പിന്നീട് ഏകദേശം 15 മിനിറ്റ് നേരം പാത്രം മാറ്റിവെക്കുക. അതിനുശേഷം, ലേബല്‍ പൊളിക്കണം, ഇത് പറ്റുന്നില്ലെങ്കില്‍ എണ്ണയ്‌ക്കൊപ്പം അല്‍പ്പം ബേക്കിംഗ് സോഡയും ചേര്‍ക്കുക. അതിനുശേഷം, എല്ലാ എണ്ണയും നീക്കം ചെയ്യാന്‍, ഭരണി നന്നായി കഴുകുന്നത് ഉറപ്പാക്കുക.
വെളിച്ചെണ്ണയ്ക്ക് ഈ കഴിവ് മാത്രമല്ല ഉള്ളത്. നിങ്ങളുടെ ചുവരുകളിലും ലിനോലിയം നിലകളിലും ഉണ്ടാകുന്ന പാടുകള്‍, ഇവയെല്ലാം നീക്കുന്നതിന് ഇത് നല്ലതാണ്. കൂടാതെ, മരം കണ്ടീഷനിംഗ് ചെയ്യുന്നതിനും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മിനുക്കുന്നതിനും ഇതുപയോഗിക്കാം.
Discussion about this post