വാഷിംഗ്‌ടൺ: ആഗോളവ്യാപകമായി ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുന്നതിനെ പറ്റി താക്കീത് നൽകി ഇലോൺ മസ്ക്. 2100-ഓടെ ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യയിൽ ഗണ്യമായ കുറവ് ഉണ്ടാകും എന്നത് എടുത്തുകാണിക്കുന്ന X-ലെ ഒരു പോസ്റ്റിന് മറുപടിയായിട്ടാണ് ടെസ്ല സ്ഥാപകന്റെ പരാമർശം.
“ആഗോള ജനസംഖ്യാ ഇടിവ് ഭാവിയിലേക്കുള്ള ഒരു യഥാർത്ഥ ഭീഷണിയാണോ? എ. അല്ല , അത് അതിശയോക്തിപരമാണ്; ബി. അതെ, അത് ഭയപ്പെടുത്തുന്നതാണ്” എന്ന് പോസ്റ്റിനോട് അനുബന്ധിച്ചുള്ള ഒരു പോൾ ചോദിച്ചിരുന്നു. ഇതിന് യെസ് എന്നാണ് ഇലോൺ മസ്‌ക് മറുപടി പറഞ്ഞത്. ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യാ ശോഷണം വലിയ ഭീഷണി തന്നെയാണെന്നാണ് മസ്‌ക് വ്യക്തമാക്കുന്നത്.
സിലിക്കൺ വാലിയിൽ നിന്നുള്ള ടെസ്ല ഉടമകൾ സ്ഥിതി വിവര കണക്കുകളുടെ ഒരു ഗ്രാഫ് പങ്കിടുകയും അതിൽ ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യയിൽ ഉണ്ടാകുന്ന കുറവ് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിൽ രണ്ട് രാജ്യങ്ങളിലെയും ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടാകുന്നതാണ് കാണിച്ചിരിക്കുന്നത് : ഇന്ത്യയുടെ ജനസംഖ്യ 400 ദശലക്ഷം കുറയും, ചൈനയുടേത് 731 ദശലക്ഷമായി കുറയും.
ജനസംഖ്യ കുറയുന്നതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മസ്‌ക് നിരന്തരം തൻ്റെ ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഫെർട്ടിലിറ്റി നിരക്ക് കുറയൽ, പ്രായമാകുന്ന ജനസംഖ്യ, കുടിയേറ്റം എന്നിവ സാമ്പത്തിക സ്ഥിരതയ്ക്കും സാമൂഹിക വികസനത്തിനും ഭീഷണിയായ നിർണായക ഘടകങ്ങളായി അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുണ്ട്. “ജനസംഖ്യാ തകർച്ച”, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും സാങ്കേതിക പുരോഗതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Discussion about this post