കാനഡ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ പരിഹാസവുമായി ടെസ്‌ല മേധാവി ഇലോൺ മസ്ക്. കാനഡയെ യു.എസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിർദ്ദേശത്തിനെതിരായി ട്രൂഡോ പങ്കുവെച്ച സമൂഹമാദ്ധ്യമ പോസ്റ്റിലാണ് മസ്ക് പരിഹാസവുമായി എത്തിയത്.
കാനഡ യുഎസിന്റെ ഭാഗമാകുന്നതിന് നേരിയ സാധ്യത പോലും ഇല്ല എന്നായിരുന്നു ജസ്റ്റിൻ ട്രൂഡോ എക്സിൽ കുറിച്ചത്. ഇതിനു താഴെയാണ് എക്സ് ഉടമ കൂടിയായ മസ്ക് പരിഹാസവുമായി എത്തിയത്. “അഭിപ്രായം പറയാൻ നിങ്ങൾ ഇപ്പോൾ കാനഡയുടെ ഭരണാധികാരി അല്ലല്ലോ, അതിനാൽ നിങ്ങൾ ഇനി ഒന്നും പറയേണ്ട” എന്നായിരുന്നു ട്രൂഡോയ്ക്കുള്ള ഇലോൺ മസ്കിന്റെ മറുപടി. നേരത്തെ ട്രംപ് വിശേഷിപ്പിച്ചതുപോലെ കാനഡയുടെ ഗവർണർ എന്നാണ് മസ്കും ട്രൂഡോയെ പരിഹാസപൂർവ്വം വിശേഷിപ്പിച്ചത്.
നേരത്തെ നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ജസ്റ്റിൻ ട്രൂഡോക്കെതിരെ പരിഹാസം ഉയർത്തിയിരുന്നു. കാനഡയുടെ ഗവർണർ എന്നാണ് അന്ന് ട്രംപ് ട്രൂഡോയെ വിശേഷിപ്പിച്ചിരുന്നത്. കാനഡയെ യുഎസിൻ്റെ 51-ാമത്തെ സംസ്ഥാനമാക്കി മാറ്റാൻ ‘സാമ്പത്തിക ശക്തി’ ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
Discussion about this post